എളുപ്പത്തിൽ ഒരു ഒഴിച്ചു കറി, മുളകൂഷ്യം തയ്യാറാക്കാം

About Mulakushyam Recipe :

മുളകൂഷ്യം വളരെ ലളിതവും എന്നാൽ രുചികരവുമായ ഒരു കറി ആണ്, ഇത് വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് പാലക്കാട് ഭാഗങ്ങളിൽ വളരെ ജനപ്രിയമാണ്. വിവിധ പച്ചക്കറികൾ ഉപയോഗിച്ച് ഈ കറി തയ്യാറാക്കാം. പപ്പടം, അച്ചാർ അല്ലെങ്കിൽ ചമ്മന്തി എന്നിവക്കൊപ്പവും ചോറിന്റെ കൂടെ വെറുതെ ഒഴിച്ച് കറി ആയും ഇത് നല്ല കോമ്പിനേഷൻ ആണ്.

Ingredients :

  • Tuvar dal 1/3 c 75 g
  • Water 1 c
  • Salt 1/2 tsp
  • Turmeric powder 1/4 tsp
  • Pepper powder 1/4 tsp
  • Raw banana 3 small( 3/4 c chopped)
  • Water 1 c
  • Turmeric powder 1/8 tsp
  • Salt 1/4 tsp
  • Green chilli 2 big
  • Curry leaves few
  • Coconut Oil 1 tbsp
Mulakushyam Recipe

Learn How to Make Mulakushyam Recipe :

ആദ്യം തന്നെ പരിപ്പ്, മഞ്ഞൾപൊടി, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്നശേഷം 5 മിനുട്ട് കഴിഞ്ഞാൽ മൂടി തുറക്കാം. മറ്റൊരു മൺചട്ടിയോ കൽച്ചട്ടിയോ എടുത്ത് പച്ചക്കായ, മഞ്ഞൾപൊടി, പച്ചമുളക്, കറിവേപ്പില, വെള്ളം എന്നിവ ചേർത്ത്

വേവിച്ചെടുക്കുക. കായ പകുതി വേവ് ആയാൽ നേരത്തെ വേവിച്ച് വെച്ച പരിപ്പ് ഇതിലേക്ക് ചേർക്കാം. ശേഷം നന്നായി തിളപ്പിക്കുക. അവസാനം അല്പം പച്ച വെളിച്ചണ്ണയും കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യാം. രുചികരമായ മുളകൂഷ്യം തയ്യാർ. Video Credits : Mahimas Cooking Class

Read Also :

എരിവും മധുരവും നിറഞ്ഞ കൊതിയൂറും ഇഞ്ചി മിഠായി

തേങ്ങാ അരക്കാതെ അടിപൊളി മീൻ കറി

mulakushyam brahmin stylemulakushyam palakkad chamayalMulakushyam Recipe
Comments (0)
Add Comment