സ്വാദേറും വെള്ളരിക്ക മോരുകറി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം
“Discover the authentic taste of Kerala with our Moru Curry Kerala Style recipe. This traditional South Indian yogurt-based curry is a delightful blend of flavors and spices, perfect for a satisfying meal.
About Moru Curry Kerala Style
എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ഒന്നാണ് മോരു കറി. വെള്ളരിക്ക ഇട്ട സ്വാദിഷ്ടമായ ഒരു മോരുകറി വച്ചാലോ?
Ingredients :
- വെള്ളരിക്ക കഷ്ണങ്ങളാക്കിയത് – ഒരു കപ്പ്
- ചുവന്നുള്ളി – 5 എണ്ണം
- പച്ചമുളക് – 6 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1 കപ്പ്
- നല്ലജീരകം – 1/4 ടീസ്പൂൺ
- വെളുത്തുള്ളി – 3 അല്ലി
- തൈര് – 1 കപ്പ്
- കുരുമുളകുപൊടി – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് – 1 ടീസ്പൂൺ
- ഉലുവ പൊടി – ¼ ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം

Learn How to Make Moru Curry Kerala Style :
ഒരു ചട്ടിലേക്ക് എടുത്തു വച്ചിരിക്കുന്ന വെള്ളരിക്ക കഷ്ണങ്ങൾ, 2 പച്ചമുളക് മുറിച്ചതും, 1/4 ടീ സ്പൂൺ മഞ്ഞൾപൊടിയും ഒരു നുള്ള് കുരുമുളകുപൊടിയും , ഒരു നുള്ള് ഉപ്പും, കറിവേപ്പിലയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് മൂടിവച്ച് നന്നായിട്ടു വേവിക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന ചിരകിയ തേങ്ങ, എടുത്തു വെച്ചിരിക്കുന്ന ജീരകം, 3 അല്ലി വെളുത്തുള്ളി, 3 ചുവന്നുള്ളി, ഒരു നുള്ള് മഞ്ഞൾ പൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം തീ കുറച്ചുവെച്ച് വെന്ത വെള്ളരിക്കയിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി ചൂടാക്കാം ശേഷം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന തൈരും കൂടെ ചേർത്ത് നന്നായി ചൂടാക്കി എടുക്കാം. ഇനി കറി താളിക്കുന്നതിനായി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുക് ഇട്ട് പൊട്ടിക്കുക. ശേഷം വറ്റൽമുളക്, കറിവേപ്പില, ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക. ശേഷം പ്ലെയിൻ ഓഫ് ചെയ്ത് ഒരു കാൽ ടീസ്പൂൺ ഉലുവാപ്പൊടി ചേർത്തു കൊടുക്കാം. ഈ കൂട്ട് കറിയിലേക്കു ഒഴിച്ച് ഇളക്കി എടുക്കാം. video Credits : Mahimas Cooking Class
Read Also :
മയനൈസ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
രുചിയേറും ഊത്തപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ