Mohanlal’s ‘Barroz’ Release Date Revealed
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എങ്കിൽ മോഹൻലാലിന്റെ തന്നെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ബറോസ്. ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന് കട്ട വെയിറ്റിങ്ങിൽ ആണ് ആരാധകർ.
പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്‍മിലേക്ക് മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബന്‍റെ പ്രത്യേകതയിൽ, സംവിധായകനായുള്ള മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നതാണ് ബറോസിന്‍റെ മുഖ്യ ആകര്‍ഷണം. ക്രിസ്മസ് റിലീസിനായി ബറോസ് ആണ് ആദ്യം വരിക എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ക്രിസ്മസ് റിലീസ് ആയി വാലിബനാവും എത്തുക എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ വെളിപ്പെടുത്തിയത്.
തിയറ്ററുകള്‍ക്ക് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റുകളളിലൂടെ ട്രാക്കര്‍മാർ വ്യക്തമാക്കിയത്. ഇപ്പോഴിതാ അതില്‍ വീണ്ടും ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണെന്ന രീതിയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മോഹന്‍ലാലിന്‍റെ ക്രിസ്മസ് റിലീസ് ആയി ബറോസ് തന്നെ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഏറ്റവും പുതുതായി അറിയിച്ചിട്ടുള്ളത്. വിഷു റിലീസിന് വാലിബൻ എത്തുമെന്ന് കരുതിയെങ്കിലും അത് മാറ്റിവെക്കേണ്ടി വന്നു. ഡിസംബര്‍ 21ന് ബറോസ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ആരാധകരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബറോസ്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു നടന്നത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് വാലിബന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. Video Credits : Kerala News International
Read Also :
‘ഏനുണ്ടേ ഏലിമലയിലെ’: മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രത്തിലെ ഗാനം പുറത്തുവിട്ടു
ഉമ്മച്ചൻ സിംഗിളാണോ? ദു രൂഹത നിറച്ച് പുലിമട