ആനന്ദം എന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ ഇന്ന് കൂടുതൽ അടുത്തറിയാൻ പോകുന്നത്. ആരുടെയും മനം മയ്ക്കുന്ന കാഴ്ച്ചയാണ് വീടിന്റെ പുറത്ത് നിന്ന് കാണാൻ കഴിയുന്നത്. ചെറിയയൊരു ഇടമാണ് സിറ്റ്ഔട്ട് വരുന്നത്. മനോഹരമായ എലിവേഷനാണ് പടികൾക്ക് നൽകിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള ടെക്സ്റ്റ്റാന്ന് ചുവരുകളിൽ കാണാൻ കഴിയുന്നത്. ചുവരുകൾക് ഗ്രേ വന്നത് കൊണ്ട് തടിയുടെ നിറമായിരുന്ന പ്രധാന വാതിലിനു യോജിക്കുന്ന നിറമാണ് നൽകിരിക്കുന്നത്.
ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയയൊരു ഹാളാണ് കാണാൻ കഴിയുന്നത്. ഈ ഹാളിൽ തന്നെയാണ് ലിവിങ് ഏരിയ, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം വരുന്നത്. ഓപ്പൺ കോൺസെപ്റ്റ് ആയത്കൊണ്ട് വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഏറെ ഇഷ്ടമായെന്നാണ് ഗൃഹനാഥൻ പറയുന്നത്. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള ഇന്റീരിയർ വർക്കുകളാണ് ഉൾവശങ്ങളിൽ കാണാൻ സാധിക്കുന്നത്.
ഇത്തരമൊരു വീട് ആരാണെങ്കിലും ഒന്ന് ആഗ്രഹിച്ചു പോകും. വീട് മുഴുവൻ പച്ച, ഗ്രേ, വൈറ്റ് തുടങ്ങിയ നിറങ്ങളാണ് വരുന്നത്. അതിന്റെ ഒരു ഭാഗമാണ് ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ സോഫകളിൽ കാണാൻ സാധിക്കുന്നത്. സോഫയ്ക്ക് പച്ച നിറമാണ് കൊടുത്തിട്ടുള്ളത്. തേക്കിലാണ് ഫർണിച്ചറുകൾ ചെയ്തിട്ടുള്ളത്. പൂജ യൂണിറ്റാണ് ഈ വീട്ടിലെ മറ്റൊരു പ്രേത്യേകത നിറഞ്ഞ ഇടം.
ഓപ്പൺ കിച്ചൻ കോൺസെപ്റ്റാണ് ഈ വീട്ടിൽ കാണാൻ സാധിക്കുന്നത്. കിച്ചൻ മുഴുവൻ ഗ്രേ നിറങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്യാവശ്യം നല്ലയൊരു ഇടം തന്നെ ഈ അടുക്കളയിൽ കാണാം. അതുമാത്രമല്ല ആവശ്യത്തിലധികം സൗകര്യങ്ങളാണ് ഈ വലിയ അടുക്കളയിൽ ലഭിക്കുന്നത്. ഒരു വീടിന്റെ പ്രധാന ഭാഗം ആണല്ലോ അടുക്കള. പിന്നീടുള്ള വിശേഷങ്ങളും മനോഹരമായ കാഴ്ച്ചകളും വീഡിയോയിലൂടെ കണ്ടറിയാം.
- Total Area : 2209 SFT
- 1) Sitout
- 2) Living Area
- 3) courtyard
- 4) Pooja Unit
- 5) Dining Area
- 6) Kitchen
- 7) 3 Bedroom + Bathroom