മിക്സി എന്നും പുതിയത് പോലെ വെട്ടിത്തിളങ്ങാൻ കുറച്ച് കിടിലൻ ടിപ്സ്

Mixie Cleaning Tips

മിക്സിയിൽ പെട്ടെന്ന് അഴുക്കും കറയും വരുന്നത് മിക്ക വീട്ടമ്മമാരുടെയും തലവേദനകളിൽ ഒന്നാണ്.നമുക്കതിന് പരിഹാരമായി കുറച്ച് ടിപ്സ് പരിചയപ്പെട്ടാലോ.? ആദ്യംതന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് കോൾഗെയ്റ്റ് എടുക്കുക.ഇതിലേക്കൊരു ചെറുനാരങ്ങയുടെ പകുതി നീര് ഒഴിക്കുക.ഇനി 1സ്പൂൺ വിംലിക്വിഡ് കൂടെയൊഴിച്ച് മിക്സ്ചെയ്തുവെക്കാം..

ഇനിയൊരു കോട്ടൺതുണിക്കഷണം എടുക്കുക.ഇതൊന്ന് നനച്ചുകൊടുത്ത് ,ഈ ലിക്വിഡ് തുണിയുടെ എല്ലാവശത്തും ആക്കിക്കൊടുക്കുക.ശേഷം ഈ തുണി മിക്‌സിയുടെ അഴുക്കുള്ളഭാഗത്ത് ചുറ്റിച്ചുറ്റി വെച്ച്കൊടുക്കാം. ഒരു സ്പൂൺവെച്ച് തുണി പ്രസ്സ്ചെയ്ത്കൊടുക്കുക. ഇനിയീ ലിക്വിഡ് മിക്‌സിയുടെ അഴുക്കുള്ള എല്ലാഭാഗത്തും ഒരു ബഡ്സുവെച്ച് തേച്ചുകൊടുക്കുക. ഇനിയാദ്യം വെച്ച തുണിയെടുത്ത് മാറ്റാം. അപ്പോൾതന്നെ അഴുക്ക് മൊത്തം തുണിയിൽ പറ്റിപ്പിടിച്ചതായികാണാം. ഇനി അഴുക്ക് പോവത്തതുണ്ടെങ്കിൽ ബഡ്സുവെച്ച് ഒന്ന് തുടച്ചാൽമതിയാകും..ഇനി ചെറിയനനവുള്ള

Mixie Cleaning Tips

ഒരു കോട്ടൺതുണിവെച്ച് മിക്സി മുഴുവനായും തുടച്ചുകൊടുക്കാം….. മിക്സി വാങ്ങുമ്പോൾ കൂടുതൽ വാട്സുള്ള മിക്സി നോക്കിവാങ്ങിക്കണം.. മിക്സിയിലൊരിക്കലും ഓവർലോഡായി സാധനങ്ങളിട്ട് പ്രവർത്തിപ്പിക്കാൻ പാടില്ല . അപ്പോളത് പെട്ടെന്ന് കേടുവരുന്നു.പിന്നെ ജ്യൂസ് അടിക്കുമ്പോഴൊക്കെ ഇതിലേക്ക് വെള്ളംവീഴാൻ സാധ്യതയുണ്ട് ..ഇങ്ങനെവന്നാൽ ഒരുണങ്ങിയതുണിവെച്ച് അത് പെട്ടെന്നുതന്നെ തുടച്ച്മാറ്റുക.. മിക്സി വർക്ചെയ്യിക്കുമ്പോൾ അതിൻ്റെ ഫാനിൻ്റെഭാഗത്ത് ഒരിക്കലും മറച്ചുവെക്കരുത്.. ഇനി മിക്സിജാറിൻ്റെ മൂർച്ചകൂട്ടുന്നതിനും അതിനുള്ളിൽ പറ്റിപ്പിടിച്ച കറപോക്കുന്നതിനുമുള്ള ടിപ്സ്നോക്കാം. അതിനായി ജാറിൽ 3മുട്ടത്തോട് ഉണക്കിയതെടുക്കുക..1സ്പൂൺ കല്ലുപ്പിട്ട് നല്ല പൗഡറാക്കിയെടുക്കാം..ഇത് ജാറിൻ്റെ മൂർച്ചകൂട്ടാൻ സഹായിക്കും..

ഇനിയീ പൊടിവെച്ച് ബാക്കിയെല്ലാം വൃത്തിയാക്കാം. അതിനിതിലേക്ക് കുറച്ച് വിംലിക്വിഡ്,കുറച്ച് വെള്ളം എന്നിവചേർത്ത് മിക്സ്ചെയ്യുക. ആദ്യത്തെ ലിക്വിഡിൻ്റെ പാത്രത്തിൽതന്നെ ഇതുമൊഴിച്ച് മിക്സ്ചെയ്യാം. ശേഷം ജാറിൻ്റെ അഴുക്കുള്ളഭാഗങ്ങളിൽ ഇത് കുറച്ച് ഒഴിച്ച്കൊടുത്ത് ഒരു ബ്രഷുവെച്ച് ചെറുതായുരക്കാം. അപ്പോളിത് നന്നായി വൃത്തിയായത്കാണാം. ഇനിയിതിൻ്റെ വാഷർ വൃത്തിയാക്കാനായി കുറച്ച് ചൂടുള്ളവെള്ളമെടുക്കുക. ഇനി ബാക്കിയുള്ള ലിക്വിഡ് ഇതിലേക്കൊഴിച്ച് മിക്സ്ചെയ്യുക. ഇനി വാഷറിതിലേക്കിട്ട്കൊടുക്കാം..ഇതിനിടയിൽ മൂടികൂടെ വൃത്തിയാക്കാം. 5മിനിറ്റിന്ശേഷം വാഷറെടുത്ത് ബ്രഷുവെച്ച് ഒന്നുരച്ചുകൊടുക്കാം. ഇനി മിക്സിയിൽ നനവും ഈർപ്പവും വരാതിരിക്കാൻ മിക്സിയൊരു പാത്രത്തിൽവെച്ച്കൊടുക്കാം. ശേഷം ഈ പാത്രത്തിന് ചുറ്റും കുറച്ച് ടാൽകംപൗഡർ ഇട്ടുകൊടുക്കാം..ഇത് ഉറുമ്പൊന്നുംമിക്സിയിലേക്ക് കയറാതിരിക്കാൻ സഹായിക്കും. അപ്പോൾ മിക്സി വൃത്തിയാക്കാനുള്ള കിടിലൻ ടിപ്സ് നിങ്ങളും ചെയ്തുനോക്കൂ. Video credits : Ansi’s Vlog

Read Also :

പാവയ്ക്കയുടെ കയ്പ്പ്‌ മാറ്റണോ, ഈ വഴികള്‍ പരീക്ഷിച്ചാലോ.?

വായിൽ വെള്ളമൂറുന്ന നെല്ലിക്ക കറി തയ്യാറാക്കാം

Cleaning TipsMixie Cleaning TipsTips and Tricks
Comments (0)
Add Comment