വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേട എത്ര കഴിച്ചാലും മതിവരില്ല
Indulge in the creamy delight of homemade Milk Peda with this easy-to-follow recipe. Learn how to make these delectable Indian sweets in no time.
About Milk Peda Recipe :
മധുരപലഹാരങ്ങൾ ഏവർക്കും ഇഷ്ടമുള്ളത് ആണ്.കുട്ടികളുടെ പ്രിയപ്പെട്ട പലഹാരം ആണ് പേട. എപ്പോഴും പേട കടകളിൽ നിന്ന് വാങ്ങുകയാണ് പതിവ്.എന്നാൽ വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രീതി ആണിത്.വീടിൽ അതിഥികൾ വരുമ്പോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത്.ഈ ഒരു പേട വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :
- കടലമാവ് -1 കപ്പ്
- മൈദ-1 കപ്പ്
- പഞ്ചസാര
- പാൽപ്പൊടി
- ഡസിനേറ്റഡ് കോക്കനട്ട്-കാൽ കപ്പ്
- നെയ്യ് – അര കപ്പ്
- ഏലയ്ക്ക പൊടി – അര ടീസ്പൂൺ

Learn How to Make Milk Peda Recipe :
ആദ്യം ഗ്യാസിൽ ഒരു പാൻ വെച്ച് ചൂടാക്കുക.ഇതിലേക്ക് ഒരു കപ്പ് കടലമാവ് ചേർക്കുക.നന്നായി ഇളക്കുക.ഇതിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക.നന്നായി ഇളക്കുക.മൈദയും കടലമാവും അരിച്ചിട്ട് വേണം ചേർക്കാൻ.കരിഞ്ഞ് ഒരു പോവാതെ ശ്രദ്ധിക്കുക.ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.ചൂട് തണിയാൻ വെക്കുക.മിക്സിയുടെ ജാറിലേക്ക് പഞ്ചസാര ഇട്ട് നന്നായി പൊടിച്ച് എടുക്കുക.കടല മാവിലേക്ക് പൊടിച്ച പഞ്ചസാര ചേർക്കുക.ഇതിലേക്ക് പാൽപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം ഡസിനേറ്റഡ് കോക്കനട്ട് ചേർക്കുക.ഇതിലേക്ക് നെയ്യ് ഉരുക്കിയത് ചേർക്കുക.നല്ല ഒരു രുചിക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക.ഇത് നന്നായി മിക്സ് ചെയ്യുക.ഇത് കൈ വെച്ച് മിക്സ് ചെയ്യുക.കുറച്ച് നനഞ്ഞ പോലെ ഉണ്ടാവണം.ഇല്ലെങ്കിൽ കുറച്ച് കൂടി നെയ്യ് ചേർക്കുക.ഇത് ഉരുട്ടി എടുത്ത് പേടയുടെ ഷെയ്പ്പിൽ ആക്കുക.ഇതിൻറെ മുകളിൽ പിസ്ത ചെറുതായി പൊടിച്ച് ചേർക്കുക.മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തേനൂറും പേട റെഡി! Video Credits : Hisha’s Cookworld
Read Also :
തേങ്ങാ അരക്കാതെ അടിപൊളി മീൻ കറി