ചോറിനു കൂട്ടാൻ അടിപൊളി രുചിയിൽ മത്തി മുളകിട്ടത് ഇതാ

About Mathi Curry Kerala Style :

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് രുചികരമായ മത്തി / ചാള കറി. മീൻ കറി. മീൻ വിഭവങ്ങൾ നമ്മൾ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ്. മീൻ ഇല്ലെങ്കിൽ ചോറ് കഴിക്കാൻ മടിക്കുന്ന കുട്ടികളും മുതിർന്നവരും തന്നെയുണ്ട്. അടിപൊളി രുചിയിൽ മീൻ മുളകിട്ടത് തയ്യാറാക്കിയാലോ.

Ingredients :

  • മത്തി – 500g
  • ചൂട് വെള്ളം – 1 + 1 /4 കപ്പ്
  • കുടം പുളി – 4 ചെറിയ കഷ്ണം
  • കടുക് – 1 /2 sp
  • ഉലുവ – 1 pinch
  • കറിവേപ്പില – 6 ഇല
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tsp
  • പച്ച മുളക് – 2 nos
  • ചെറിയ ഉള്ളി – 15 nos
  • തക്കാളി – 1 nos
  • മഞ്ഞൾപൊടി – 1 / 4 tsp
  • മുളക് പൊടി – 1 / 2 tsp
  • കാശ്മീരി മുളക് പൊടി – 2 tsp
  • ഉപ്പ് – ആവശ്യത്തിന്
Mathi Curry Kerala Style

Learn How to Make Mathi Curry Kerala Style :

ആദ്യം മത്തി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വച്ച് ചൂടായതിനു ശേഷം(മൺചട്ടിയെങ്കിൽ അത്രയും നല്ലത്) 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം..ഇനി ചൂടായ എണ്ണയിലേക്ക് ഇഞ്ചി,വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റണം..ഇതിന്റെ നിറം മാറാൻ തുടങ്ങുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് വഴറ്റണം.ഇനി ഇതിലേക് തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക..തക്കാളി വാടി വരുമ്പോൾ തീ സിം ഇൽ ആക്കിയിട്ട് പൊടികളെല്ലാം ചേർത്ത് ചെറുതായി ഒന്ന് മൂപ്പിക്കണം.

പൊടികൾ മൂത്ത മണം വന്നു തുടങ്ങുമ്പോൾ പുളിപിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പികുക.ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കാം. മീൻ അതിൽ കിടന്നു വെന്തു കഴിഞ്ഞു വെള്ളം ചെറുതായി പറ്റിതുടങ്ങും. അധികം പറ്റിക്കരുത്,,അതിനു മുന്നേ ഒരു ടേബിൾ സ്പൂൺ കൂടി വെളിച്ചെണ്ണ മേലെ തൂകി ചട്ടി ഒന്ന് കറക്കിയെടുത്ത് അടുപ്പിൽ നിന്നും വാങ്ങണം.സ്വാദിഷ്ടമായ നാടൻ മത്തിക്കറി തയ്യാർ. Video credits : Ruchi Lab

Read Also :

കാപ്പിപ്പൊടി മിക്സിയിൽ ഒരൊറ്റ കറക്കം, മറക്കാനാകാത്ത രുചിയിൽ കിടിലൻ കാപ്പി ഇതാ

ബ്രെക്ക്ഫാസ്റ്റ് എന്തുമാകട്ടെ ഈ ഒരു മുട്ട അവിയൽ ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകും

mathi mulakittathu recipe
Comments (0)
Add Comment