ചായ ഉണ്ടാക്കാൻ ഇനി പാലും വേണ്ട, പാൽപ്പൊടിയും വേണ്ട! കിടിലൻ ചായ റെസിപ്പി ഇതാ

About Masala Tea Recipe Kerala Style :

ചായ എല്ലാവര്ക്കും ഉന്മേഷം പകരുന്ന ഒരു പാനീയമാണ്. നമ്മൾ മലയാളികളുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചായ കുടിച്ച് കൊണ്ടാണ്. ചായയുടെ തന്നെ വിവിധതരം വൈവിധ്യങ്ങൾ തന്നെ ഉണ്ട്. കട്ടൻ ചായ, പാൽ ചായ, ഇഞ്ചി ചായ, നാരങ്ങ ചായ, ചോക്കലേറ്റ് ചായ അങ്ങനെ. പാലോ പാൽപ്പൊടിയോ ചേർക്കാതെ നല്ല കടുപ്പമുള്ള ചായ ആണെങ്കിലോ?

Incredients :

  • വെള്ളം
  • ചായപ്പൊടി
  • നാളികേര പാൽ
  • കറുവപ്പട്ട
  • ഗ്രാമ്പൂ
  • പഞ്ചസാര
Masala Tea Recipe Kerala Style

Learn How to Masala Tea Recipe Kerala Style :

ആദ്യം തന്നെ വീട്ടിലെ ആളുകൾക്ക് അനുസരിച്ച് വേണ്ട അളവിൽ വെള്ളം തിളപ്പിച്ച വെക്കുക. വെള്ളം തിളച്ച് വന്നാൽ ചായപൊടി ചേർക്കുക. ശേഷം 2 കറുവപ്പട്ട, ഏലക്കായ എന്നിവ ചേർത്ത് ഒന്ന് തിളച്ചാൽ തീ ഓഫ് ചെയ്ത വെക്കുക. ശേഷം നാളികേരത്തിന്റെ കട്ടിയുള്ള ഒന്നാം പാൽ പിഴിഞ്ഞ് വെക്കുക. ഈ പാൽ ഇറക്കിവെച്ച ചായയിലേക്ക് ഒഴിക്കുക. പഞ്ചസാര ആവശ്യാനുസരണം ചേർക്കുക. രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പം കുടിക്കാനോ നാലുമണി ചായക്ക് കുടിക്കാനോ ബെസ്റ്റ് തന്നെ ഈ ചായ. Video Credits : Malappuram Thatha Vlogs by Ayishu

Read Also :

ചോളം റവ കൊണ്ട് രുചികരമായ ഒരു ഉപ്പുമാവ് എളുപ്പത്തിൽ തയ്യാറാക്കിയാലോ

ചോറിന്റെ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ വെണ്ടക്ക മപ്പാസ്!!


best variety tea recipehomemade tea recipesMasala Tea Recipe Kerala Stylevariety tea recipe indian
Comments (0)
Add Comment