About Masala Dosa Recipe in Malayalam :
കടകളിൽ കിട്ടുന്ന മസാല ദോശ എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മസാല ദോശയും നെയ്യ് റോസ്റ്റും. നല്ല ക്രിസ്പ്പി ദോശ ഇനി വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ഒരു ദോശയും ടേസ്റ്റിയായ ഉരുളക്കിഴങ്ങ് മസാലയും ഉണ്ടാക്കി നോക്കാം.
Ingredients :
- പച്ചരി – 1 കപ്പ്
- ഉഴുന്ന് – അര കപ്പ്
- ഉലുവ – 2 ടീസ്പൂൺ
- കടലപ്പരിപ്പ് – 2 ടേബിൾ സ്പൂൺ
- ഉരുളക്കിഴങ്ങ് – 3 എണ്ണം
- വറ്റൽമുളക്
- കറിവേപ്പില
- ഉള്ളി – 1 എണ്ണം
- പച്ചമുളക്
- വെളുത്തുള്ളി – 6 അല്ലി
- ഇഞ്ചി ഒരു വലിയ കഷണം
- മുളക് പൊടി
- മഞ്ഞൾപ്പൊടി ആവശ്യത്തിന്
- ഗരം മസാല – അര ടീസ്പൂൺ
Learn How to Make Masala Dosa Recipe in Malayalam :
ആദ്യം ഉലുവയും കടലപ്പരിപ്പും പച്ചരിയും ഉഴുന്ന് നന്നായി കഴുകുക. ഇത് കുറച്ച് സമയം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്യുക. ഇത് പുളിപ്പിക്കാൻ വെക്കുക. ഇതിലേക്ക് ഉപ്പ് ചേർക്കുക. ഉരുളകിഴങ്ങ് രണ്ട് കഷ്ണങ്ങളാക്കി വേവിക്കുക. ഉപ്പും മഞ്ഞൾപൊടിയും ഇട്ട് വേണം വേവിക്കാൻ.
ഇനി ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് എടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ് ഇടുക. വറ്റൽ മുളക്, കറിവേപ്പില ഇവ ചേർക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർക്കുക. മുളക് പൊടി, ഗരം മസാല ചേർക്കുക. നന്നായി മിക്സ് ചെയ്യുക. കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വെക്കുക. ഇനി ദോശ ചൂടാം. ചൂടായ ദോശയിലേക്ക് മസാല ഇടുക. ഇത് മടക്കി വേവിക്കുക. നല്ല ക്രിസ്പ്പി ദോശ റെഡി! Masala Dosa Recipe in Malayalam Video Credits : Dhansa’s World
Read Also :
വായില് കപ്പലോടും രുചിയിൽ ചെറിയ ഉള്ളി അച്ചാർ
ഗോതമ്പുപൊടിയും പഴവും ഉണ്ടോ? നാലുമണി ചായക്ക് പലഹാരം റെഡി