തലശ്ശേരി തേങ്ങാ ചോറ് കഴിച്ചിട്ടുണ്ടോ? ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഒന്ന്

About Malabar Special Thenga Choru :

മലബാറിലെ ഭക്ഷണം എല്ലാം തന്നെ കഴിക്കാൻ ഏറെ രുചികരമാണ്. കോഴിക്കോടൻ ഹൽവയും തലശ്ശേരി ബിരിയാണിയും ഒക്കെ ആ നാടുകളുടെ പേരുകൾ ചേർന്ന് ഓർമ്മിക്കപ്പെടുന്ന രുചികൾ ആണ്. അങ്ങനെ ഉള്ള ഒരു വിഭവം ആണ് തലശ്ശേരി തേങ്ങാ ചോറ്. പേര് പോലെ തന്നെ തലശ്ശേരിക്കാരുടെ മറ്റൊരു മാസ്റ്റർ പീസ് ആണ് ഈ ഒരു വിഭവം.

മറ്റു സ്ഥലങ്ങളിലും ഇത് ഉണ്ടാക്കും എങ്കിൽ കൂടിയും തലശ്ശേരിയിൽ ഉണ്ടാക്കുന്നത് വേറെ ഒരു രീതിയിലാണ്. ഉച്ചക്ക് സ്ഥിരമായി ചോറും കറികളും കൂട്ടി കഴിക്കുന്നവർക്ക് വല്ലപ്പോഴും വേറിട്ട രുചി വേണമെന്ന് തോന്നിയാൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ വിഭവം. അത്‌ പോലെ തന്നെ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്കും ഇത് നൽകാവുന്നതാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഈ വിഭവം ഉണ്ടാക്കാൻ നമ്മുടെ ഒക്കെ അടുക്കളകളിൽ ഉള്ള സാധനങ്ങൾ മാത്രം മതി.

Malabar Special Thenga Choru

അതു പോലെ തന്നെ ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഈ വിഭവം ഉണ്ടാക്കാനായി കല്ലുമ്മക്കായി വച്ചാണ്. ഇത് വേവിക്കുമ്പോൾ ഇറച്ചി അടർത്തി എടുക്കാൻ എളുപ്പത്തിൽ സാധിക്കും. അതിന് ശേഷം ഇത് നന്നായി കഴുകി എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ചിട്ട് വറുത്തെടുക്കണം.

ഈ സമയം കൊണ്ട് ആവശ്യത്തിന് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കണം. ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കിയിട്ട് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും തക്കാളിയും ഒക്കെ നല്ലത് പോലെ വഴറ്റണം. ഇതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് വഴറ്റണം. ഇതിലേക്ക് ഇറച്ചി ചേർത്തിട്ട് മല്ലിയിലയും കറിവേപ്പിലയും ഇട്ട് വെള്ളവും ചേർത്ത് വേവിക്കണം. ഇതിലേക്ക് അരിയിട്ട് വേവിച്ച് മുക്കാൽ വേവ് ആവുമ്പോൾ തേങ്ങാപ്പാലും ഉപ്പും ചേർത്ത് വേവിക്കാം.

Read Also :

നിമിഷനേരംകൊണ്ട് കുട്ടികൾക്ക് തയ്യാറാക്കാം അടിപൊളി പലഹാരം, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും

രാവിലത്തെ ഇഡ്ഡലി ബാക്കി വന്നോ? എന്നാൽ കളയേണ്ട, ഒരു കിടിലൻ വട തയ്യാറാക്കാം

Malabar Special Thenga Choruthenga choru recipe
Comments (0)
Add Comment