About Malabar Special Rava Biriyani :
മലബാറുകാർക്ക് ഏറെ പ്രിയങ്കരവും സുപരിചിതവുമായ ഭക്ഷണമാണ് തരി ബിരിയാണി. ഈസിയായി തരി ബിരിയാണി ഇനി വീട്ടിൽ പരീക്ഷിച്ചാലോ?
Ingredients :
- ചിക്കൻ – 1/2 കിലോ
- കാശ്മീരി മുളകുപൊടി
- എരിവുള്ള മുളകുപൊടി
- മഞ്ഞൾപ്പൊടി
- സബോള – 2 എണ്ണം
- തക്കാളി – 2
- ഇഞ്ചി/ വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- പച്ചമുളക് – 5
- മല്ലിയില – 3/4 കപ്പ്
- ഗരം മസാല പൊടി – 1 ടീസ്പൂൺ
- റവ – 1 കപ്പ്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
Learn How to Make Malabar Special Rava Biriyani :
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് വയ്ക്കുക. 20 മിനിറ്റിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കാം. ശേഷം ഒരു പാൻ അടുപ്പത്തേക്ക് വെച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറിയ കഷണങ്ങളാക്കി അരിഞ്ഞ സവാളയും, കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റിന്റെ പച്ചമണം മാറുമ്പോഴേക്കും ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കാശ്മീരി മുളകും ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ തക്കാളിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
വെന്ത് കഴിയുമ്പോൾ അര ടീസ്പൂൺ ഗരം മസാലയും കൂടെ ചേർത്ത് നന്നായി ഇളക്കി ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കനും, കുറച്ച് അണ്ടിപ്പരിപ്പും, കിസ്മിസും കൂടെ മിക്സ് ചെയ്തു കൊടുക്കാം. കുറച്ച് മല്ലിയില കൂടി ചേർത്ത് രണ്ടു മിനിറ്റ് നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് കുറച്ച് കടുകും, കറിവേപ്പിലയും ചെറിയ ഉള്ളി അറിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് റവ കൂടി ചേർത്ത് അഞ്ചു മിനിറ്റോളം ചെറു തീയിൽ നന്നായി വറുത്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചുടു വെള്ളവും ചേർത്ത് ഉപ്പുമാവ് പരുവത്തിൽ ആക്കുക. ശേഷം ചേർത്തു വച്ചിരിക്കുന്ന മസാലയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു അഞ്ചുമിനിറ്റ് ലോ ഫ്ലൈമിൽ വെക്കുക. ശേഷം നന്നായി മിക്സ് ചെയ്തു പാത്രത്തിലേക്ക് വിളമ്പാം സ്വാദിഷ്ടമായ തരി ബിരിയാണി തയ്യാർ. Video Credits : Veena’s Curryworld
Read Also :
റെസ്റ്റോറന്റ് സ്റ്റൈലിൽ വെജിറ്റബിൾ കോലാപുരി തയ്യാറാക്കാം
നാവിൽ മധുരമൂറും പലഹാരം കൊഴുക്കട്ട തയ്യാറാക്കാം