About Malabar Special Mutton Kurma Recipe :
എല്ലാത്തരം റൊട്ടിയുടെ കൂടെയും,നെയ് ചോറിൻ്റെയും അപ്പത്തിൻ്റെയും ഒക്കെ കൂടെയും കഴിക്കാൻ പറ്റിയ ഒരു അടിപൊളി കുറുമയാണിത്.
Ingredients :
- മട്ടൻ -500g
- വെളിച്ചെണ്ണ
- പട്ട –
- ഏലക്ക -2
- ഗ്രാമ്പൂ -3
- വലിയജീരകം -½tpn
- സവാള -2
- ജിഞ്ചർ-ഗാർലിക് -1tpn
- പച്ചമുളക് -4
- മല്ലിപ്പൊടി – 1tbpn
- കുരുമുളകുപൊടി -2 ടീസ്പൂൺ
- തക്കാളി – 1
- മഞ്ഞൾപ്പൊടി -¼tpn
- ഉപ്പ്
- കറിവേപ്പില
- തേങ്ങ -½മുറി
- കശുവണ്ടി -10
- മല്ലിയില
Learn How to Make Malabar Special Mutton Kurma Recipe :
500g മട്ടനെടുത്ത് ക്ലീൻ ചെയ്ത് വെക്കുക…ഒരു പാൻ ചൂടാക്കി അതിലേക്ക് 2ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.ഇത് ചൂടായാൽ 2 കഷണം പട്ട,2 ഏലക്ക,3 ഗ്രാമ്പൂ,½ടീസ്പൂൺ വലിയജീരകം,2സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇത് നന്നായി വാടി വന്നശേഷം 1 ടേബിൾസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.ഇനി 4 പച്ചമുളക് കൂടെ ചേർത്ത് ഇളക്കുക..ശേഷം 1 ടേബിൾസ്പൂൺ മല്ലിപ്പൊടി,2ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറുതീയിൽ വഴറ്റുക. ശേഷം 1 തക്കാളി അിഞ്ഞതും ചേർത്ത് ഉടഞ്ഞ് വരുന്നവരെ വഴറ്റുക.ഇനി ഇത് ഇറക്കി വെച്ച് തണുപ്പിക്കുക. ഇതിനി കുറച്ച് വെള്ളം കൂടെ ചേർത്ത് അരചെടുക്കാം.
ഇനി ഒരു കുക്കറിലേക്ക് മട്ടൻ ഇടുക.ഇതിലേക്ക് ഈ അരപ്പ് 1കപ്പ് വെള്ളവും കൂടെച്ചേർത്ത് ഇതിലേക്ക് ഒഴിക്കുക..ഇനി ¼tpn മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് 5 വിസിൽ വരെ അടച്ച് വെച്ച് വേവിക്കുക.1 വിസിലിന് ശേഷം തീ കുറച്ച് കൊടുക്കാം..ഈ സമയത്ത് ½ മുറി തേങ്ങ ചിരകിയത്,10 കശുവണ്ടി,കുറച്ച് വെള്ളം എന്നിവ മിക്സിയിൽ അടിച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ച് 1കപ്പ് തേങ്ങാപ്പാൽ എടുക്കുക.ഇനി കുക്കർ തുറന്ന ശേഷം 1കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക..ഇതിലേക്ക് കുറച്ച് മല്ലിയില,കറിവേപ്പില,പച്ച വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ഇനി തീ ഓഫ് ചെയ്ത് കുക്കരിൻ്റെ വെയ്റ്റ് ഇട്ട് അര മണിക്കൂർ വെക്കുക. അപ്പോൾ നമ്മുടെ അടിപൊളി മട്ടൻ കുറുമ റെഡി. Video Credits : Kannur kitchen
Read Also :
ഉഴുന്നില്ലാതെ നല്ല ക്രിസ്‍പി ആയ ദോശ കിടിലൻ രുചിയിൽ
ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ!