About Magic Weight loss Soup :
വീട്ടുമുറ്റത്തെ വിഭവങ്ങൾ കൊണ്ടു തന്നെ ഊണ് അടിപൊളിയാക്കിയാലോ, ഇന്ന് വ്യത്യസ്തമായി മുരിങ്ങയില രസം പരീക്ഷിച്ചാലോ?
Ingredients :
- മുരിങ്ങയില – ഒരു കപ്പ്
- കുരുമുളക് – 1/2 ടേബിൾ സ്പൂൺ
- മല്ലി – 1 ടീ സ്പൂൺ
- ജീരകം – 1 ടീ സ്പൂൺ
- പഴുത്ത തക്കാളി – രണ്ടെണ്ണം
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- വെളുത്തുള്ളി – 5 എണ്ണം തൊലികളഞ്ഞ് ചതച്ചത്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം ചതച്ചത്
- ചെറിയ ഉള്ളി- 5 എണ്ണം തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്
- പരിപ്പ് – 2 ടേബിൾ സ്പൂൺ
- പുളി – ഒരു നെല്ലിക്ക വലിപ്പത്തിൽ
- കടുക് – അര ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വറ്റൽ മുളക് – മൂന്നെണ്ണം
- കായം – കാൽടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ഒരു കപ്പ്
Learn How to Make Magic Weight loss Soup :
ആദ്യം ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന കുരുമുളകും ജീരകവും മല്ലിപ്പൊടി നന്നായി ചൂടാക്കുക. ശേഷം മിക്സിയുടെ നാട്ടിലേക്കു ഇട്ടു ഇത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ഇതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം ചെറുതായി അരിഞ്ഞ ചുമന്നുള്ളിയും ഒരു പച്ചമുളകും ഒരു മല്ലിയുടെ തണ്ട് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വയറ്റി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും, പൊടിച്ചു വച്ചിരിക്കുന്ന മിക്സും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന തക്കാളി ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കാം.
നന്നായി ഇളക്കിയതിനു ശേഷം ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് മൂടിവെച്ച് വേവിക്കുക. ഒപ്പം ഒരു പാത്രത്തിലേക്ക് എടുത്ത് വെച്ചിരിക്കുന്ന പരിപ്പ് കഴുകി വൃത്തിയാക്കി നന്നായി വേവിച്ച് ഉടച്ച് എടുക്കാം. ഇത് തക്കാളിയുടെ മിക്സിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇത് നന്നായി തിളച്ചതിനു ശേഷം എടുത്തു വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് നന്നായി ഇളക്കുക. പുളി കുറവാണെങ്കിൽ എടുത്തു വച്ചിരിക്കുന്ന പുളിയും കൂടെ ചേർത്തു കൊടുക്കാം. ശേഷം കുറച്ച് കായപ്പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി എടുക്കാം. സ്വാദിഷ്ടമായ മുരിങ്ങയില രസം തയ്യാർ. Video Credits : Veena’s Curryworld
Read Also :
ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പലഹാരം!
ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ!