അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത് തയ്യാറാക്കാം!
Learn to prepare the exquisite Loobikka Uppilittath, a cherished Kerala-style snack! This traditional recipe features tiny cucumbers marinated in tangy spices, perfect for a burst of flavor in every bite. Follow the steps to create this unique and delicious snack, a beloved treat from Kerala cuisine.
About Loobikka Uppilittath Recipe :
നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ പലർക്കും ലൂബിക്ക എങ്ങിനെ ഉപ്പിലിട്ട അച്ചാറാക്കി ഉപയോഗിക്കാമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
അച്ചാർ ഇടുന്നതിനു മുൻപ് ലൂബിക്ക ഡാർക്ക് റെഡ് നിറത്തിൽ ആയിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉപ്പിലിട്ട ശേഷം ലൂബിക്ക റെഡിയായി കഴിയുമ്പോൾ അതിന്റെ നിറം മാറി ഇളം പിങ്ക് നിറത്തിലേക്ക് വരുന്നതാണ്. അച്ചാർ ഇടുന്നതിനു മുൻപായി ലൂബിക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതോടൊപ്പം തന്നെ ഉപ്പിലിടാൻ ആവശ്യമായ വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കണം. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ലൂബിക്കയുടെ അളവിന് അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുക്കുക.

അതിൽ ഒരുപടി മുന്നിൽ നിൽക്കുന്ന രീതിയിൽ ഉപ്പു കൂടിയിട്ട് നല്ലതുപോലെ തിളപ്പിച്ച് അലിയിപ്പിച്ചെടുക്കണം. ചൂട് ഒന്ന് വിടാനായി വെള്ളം മാറ്റിവയ്ക്കാം. ശേഷം ഒരു ചില്ലു പാത്രം എടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ലൂബിക്ക നിറച്ചു കൊടുക്കുക. തിളപ്പിച്ച് ചൂടാറ്റിയെടുത്ത വെള്ളം ലൂബിക്കയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിന്റെ മുകൾ ഭാഗത്തായി കാന്താരി മുളക് കൂടി ഇട്ടു കൊടുക്കാം.
മുളകിൽ നിന്നും ലൂബിക്കയിലേക്ക് എരിവ് ഇറങ്ങാനായി അറ്റം പിളർന്നു വേണം ഇട്ടു കൊടുക്കാൻ. ശേഷം കുപ്പി അടച്ച് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഇളക്കാതെ വയ്ക്കണം. പിന്നീട് തുറന്നു നോക്കുമ്പോൾ നല്ല കിടിലൻ രുചിയിലുള്ള ലൂബിക്ക ഉപ്പിലിട്ടത് റെഡിയായിട്ട് ഉണ്ടാകും. വെറുതെ കഴിക്കാൻ തന്നെ ലൂബിക്ക ഉപ്പിലിട്ടത് ഉപയോഗപ്പെടുത്താം. കാരണം ഇതിന് നല്ല രുചിയാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
പെർഫെക്ട് ആയിട്ടുള്ള ചിക്കൻ ചുക്ക കഴിച്ചിട്ടുണ്ടോ?
എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റൈസ്!