ഈ ചേരുവ കൂടി ചേർക്കൂ, ഒട്ടും കയ്പില്ലാതെ വെള്ള നാരങ്ങ അച്ചാർ! സൂപ്പർ ടേസ്റ്റ്
Lime Pickle Kerala Style Recipe
Ingredients :
- ചെറിയ നാരങ്ങ – 4 എണ്ണം
- നല്ലെണ്ണ – 5 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- വെളുത്തുള്ളി – 8-10 എണ്ണം
- പച്ചമുളക് – 4-5 എണ്ണം
- കടുക് – 1/2 ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- കറിവേപ്പില – ആവശ്യത്തിന്
- ഇഞ്ചി – ആവശ്യത്തിന്
- ഉലുവ വറുത്ത് പൊടിച്ചത് – 1/2 ടീസ്പൂൺ
- വിനാഗിരി – 2-3 ടേബിൾ സ്പൂൺ
- പഞ്ചസാര – 5-6 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
ഇടത്തരം വലുപ്പത്തിലുള്ള നാല് നാരങ്ങകൾ എടുത്ത് നന്നായി കഴുകി ഇഡ്ഡലി പാനിൽ വെച്ച് അഞ്ച് മിനിറ്റ് ആവിയിൽ വേവിക്കുക. നാരങ്ങയുടെ തൊലി പൊട്ടിത്തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. ചെറുനാരങ്ങ ഒരു മിനിറ്റ് ഇതേ പാത്രത്തിൽ വയ്ക്കുക, ചൂട് ഒന്ന് വിടുമ്പോൾ ഒരു തുണി അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് തുടയ്ക്കാം. ശേഷം ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തിലിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. രണ്ടുതവണആയിട്ടാണ് ഉപ്പ് ചേർക്കുക. ആദ്യം അല്പം ഉപ്പ് ചേർത്ത് നന്നായി ഇളക്കുക, എന്നിട്ട് 24 മണിക്കൂർ മൂടി വയ്ക്കുക. പിന്നെ അടുത്ത ദിവസം അതേ സമയം തന്നെ ആവശ്യമായ പൊടികൾ എല്ലാം ചേർക്കുക. ഇത് നാരങ്ങയെ മൃദുവാക്കുകയും നാരങ്ങ നീര് ഇറങ്ങി വരുന്നതിനും സഹായിക്കും. അടുത്തതായി, ഒരു പാൻ ചൂടാക്കി അഞ്ച് ടേബിൾസ്പൂൺ എണ്ണ ചേർക്കുക. അച്ചാർ കേടുകൂടാതെയിരിക്കാൻ കൂടുതൽ എണ്ണ ചേർക്കുന്നത് നല്ലതാണ്. ഒട്ടും കയ്പ്പില്ലാത്ത സ്വാദിഷ്ടമായ വെളുത്ത നാരങ്ങ അച്ചാർ തയ്യാർ.
Read Also :
എത്ര തിന്നാലും മടുക്കൂല മക്കളേ! ഒരു തവണ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ!
എന്നും ഇതൊരു ഗ്ലാസ് കുടിച്ചു നോക്കൂ, ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം