ഗോതമ്പ് പൊടിയിലേക്ക് അൽപ്പം കട്ടൻചായ ഒഴിച്ച് നോക്കൂ, വെറും 2 മിനിറ്റ് കൊണ്ട് കിടിലൻ ചായക്കടി റെഡി
Discover delightful and satisfying light evening snacks to curb your cravings. Explore a variety of tasty options perfect for a quick, guilt-free indulgence. Whether you prefer savory or sweet, our selection of light evening snacks has something for every palate.
About Light Evening Snacks :
നമ്മൾ പലപ്പോഴും ബേക്കറിയിൽ നിന്നും മറ്റും ആണല്ലേ സ്നാക്ക്സ് എല്ലാം വാങ്ങാറ് , അത് നമ്മുടെ ആരോഗ്യത്തിന് പല രീതിയിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് അല്ലേ? എന്നാൽ നമുക്ക് വീട്ടിൽ വെച്ചു തന്നെ ഗോതമ്പ് കൊണ്ട് ഒരു അടിപൊളി സ്നാക്ക്സ് ഉണ്ടാക്കി നോക്കിയാലോ ? ഇതു ഇതുവരെ കഴിക്കാത്ത റെസിപ്പി.
Ingredients :
- ഇൻസ്റ്റൻ്റ് കോഫീ പൗഡർ : 2 ടീസ്പൂൺ
- പഞ്ചസാര : 3-4 ടേബിൾ സ്പൂൺ
- ചെറു ചൂട് വെള്ളം : 1/4 കപ്പ്
- ഗോതമ്പ് പൊടി : 1 കപ്പ്
- ഉപ്പ്
- നെയ്യ് : 3- 4 ടേബിൾ സ്പൂൺ
Learn How to Make Light Evening Snacks :
ഒരു ഗ്ലാസ്സ് എടുക്കുക ശേഷം അതിലേക്ക് 2 ടീസ്പൂൺ ഇൻസ്റ്റൻ്റ് കോഫീ പൗഡറും, 3 – 4 ടേബിൾ സ്പൂൺ പഞ്ചസാരയും , 1/4 കപ്പ് ഇളം ചൂട് വെള്ളവും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം നല്ല മധുരം വേണമെങ്കിൽ പഞ്ചസാര കൂടുതൽ ചേർക്കാം ഇനി ഇത് മാറ്റി വെക്കാം ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി, 2 പിഞ്ച് ഉപ്പ്, 3-4 ടേബിൾ സ്പൂൺ നെയ്യ് എന്നിവ ചേർത്ത് കൊടുക്കാം ശേഷം കൈ വെച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം ഉരുട്ടി എടുക്കാൻ പറ്റുന്ന പാകത്തിൽ ആക്കണം ഇനി ഇതിലേക്ക് കാപ്പിയുടെ കൂട്ട് കുറച്ചു കുറച്ചു ഒഴിച്ച് കുറച്ചു കട്ടി ആയി കുഴച്ച് എടുക്കാം ഉരുള പരുവത്തിൽ ആക്കി മൂടിവെച്ചു 5 മിനുട്ട് റെസ്റ്റ് ചെയ്യാൻ വെക്കാം
അതിനുശേഷം ഇത് വലിയ ഉരുളകൾ ആക്കി ശൈപ് ചെയ്ത് എടുക്കാം ശേഷം ഈ ഉരുളകൾ ചപ്പാത്തി പലകയിൽ വെച്ചു പരത്തി എടുക്കാം ശേഷം നാൽ സൈഡിൽ നിന്നും കത്തി വെച്ചു ഒന്ന് മുറിച്ചു എടുക്കാം ബാക്കി വന്നത് കളയേണ്ട ആവശ്യമില്ല വീണ്ടും ഉരുളകൾ ആക്കി എടുക്കാം ഇനി ഇത് നമുക്ക് എത്ര വലുപ്പത്തിൽ ഉള്ള സ്നാക്ക്സ് വേണോ അതിനു അനുസരിച്ച് മുറിച്ച് എടുക്കുക ശേഷം ഓരോന്ന് ഓരോന്ന് ആയി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചു എടുക്കാം ഇടക്ക് തിരിച്ചും മറിച്ചും ഇട്ട് കൊടുക്കണം മുറിഞ്ഞു കഴിഞ്ഞാൽ എണ്ണയിൽ നിന്നും കോരി മാറ്റാം, ഇപ്പൊൾ ക്രിസ്പി ഗോതമ്പ് സ്നാക്ക്സ് തയ്യാർ!! Youtube Link
Read Also :
പച്ചമുന്തിരി കൊണ്ട് മധുരമൂറും ഹൽവ തയ്യാർ! പച്ചമുന്തിരി കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ
കൃത്രിമത്വം ഒട്ടും ഇല്ലാത്ത ശുദ്ധമായ സാമ്പാര്‍ പൊടി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം