ബാക്കി വന്ന ചോറു കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാർ!
Leftover Rice soft Idiyappam Recipe
Ingredients :
- ചോറ് – രണ്ടര കപ്പ്
- അരി പൊടി -1 കപ്പ്
- എണ്ണ
- വെളളം
- ഉപ്പ്

Learn How to Make :
ആദ്യം ചോറ് മിക്സിയിൽ നന്നായി അരച്ചെടുക്കുക ഒട്ടും തരിയില്ലാതെ. ശേഷം ഇതിലേക്ക് ഒരു കപ്പ് അരിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. ഇതിലേക്ക് അല്പം എണ്ണ ചേർക്കാം. അതാകുമ്പോൾ ഇനി പൊടി കയ്യിൽ ഒട്ടിപിടിക്കുകയില്ല. മാവ് റെഡി ആയാൽ പിന്നെ ഓരോ ഉരുളകളാക്കി സേവനാഴിയിൽ നിറച്ച് ഇഡ്ഡലി തട്ടിൽ ചുറ്റി ഒഴിച്ച് ആവിയിൽ വേവിക്കുക. ബാക്കി വന്ന ചോറ് കൊണ്ട് അടിപൊളി ഇടിയപ്പം തയ്യാർ.
Read Also :
അടുക്കളയിലെ സിങ്ക് ഇനി പുത്തൻപോലെ തിളങ്ങും, വെറും 5 മിനുട്ടിൽ!
തിരുവാതിര പുഴുക്ക് ഇതേപോലെ തയ്യാറാക്കൂ!