തലേന്നത്തെ ചോറ് ബാക്കിയുണ്ടോ? ഇനി ടേസ്റ്റി പലഹാരം ഉണ്ടാക്കാം

About Leftover Rice Snacks Recipe :

എല്ലാ വീടുകളിലെ അടുക്കളയിലും കാണും, തലേ ദിവസം കഴിച്ചു ബാക്കി വന്ന ചോറ്. പലപ്പോഴും ഇത് വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറ്. എന്നാൽ ഇതു ഉപയോഗിച്ച് രുചികരമായ ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കിയാലോ?

Ingredients :

  • കാരറ്റ്  – 1 എണ്ണം
  • സബോള – 2 എണ്ണം
  • കറിവേപ്പില – ഒരു തണ്ട്
  • ഉപ്പ്          – ആവശ്യത്തിന്
  • എണ്ണ      – ആവശ്യത്തിന്
  • കടുക്      –  ആവശ്യത്തിന്
  • പച്ചമുളക് – 2 എണ്ണം
  • കുരുമുളക് ചതച്ചത് –  1/4 ടീ സ്പൂൺ
  • മുളകു പൊടി    – 1/2 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
Leftover Rice Snacks Recipe

Learn How to Make Leftover Rice Snacks Recipe :

ആദ്യം ഇതിനുള്ള ഫില്ലിങ്ങ് തയ്യാറാക്കാം അതിനായി ഒരു പാത്രം അടുപ്പിൽ വെച്ച് ചുടാക്കുക അതിലേക്ക് എണ്ണ ഒഴിച്ച് കടുകു വറക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റും, സബോളയും, പച്ചമുളക് അരിഞ്ഞതും, കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വയറ്റി എടുക്കുക. ഇതിലേക്ക്  മുളകുപൊടിയും, മഞ്ഞൾ പൊടിയും, മല്ലിപൊടിയും, കുരുമുളക് പൊടിച്ചതും ചേർത്ത് ഇളക്കുക.

ഇതിലേക്ക് ആവശ്യമെങ്കിൽ ഒരു നുള്ള് അയമോദകം കൂടി ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം വാങ്ങി വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ബൗളിലേക്ക് വെച്ച് വന്നിരുന്ന ചോറ് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടിയും, ആവശ്യത്തിന് ഉപ്പും  ചേർത്ത് പത്തിരിയുടെ പകത്തിൽ കുഴച്ചെടുക്കുക. പത്തിരിയുടെ പകത്തിനു പരത്തി എടുക്കുക. ഇതിലേക്ക് ഫില്ലിംഗ് നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കുക. Video Credits : Malappuram Thatha Vlog by ridhu

Read Also :

രുചിയേറും പൈനാപ്പിൾ പച്ചടി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം

സദ്യ സ്‌പെഷ്യല്‍ ഓലന്‍, ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

Leftover Rice Snacks RecipeSnacks Recipe
Comments (0)
Add Comment