Leftover Rice Pakoda Recipes

ബാക്കി വന്ന ചോറ് കൊണ്ട് നാലുമണി ചായക്ക് അടിപൊളി പലഹാരം

Discover delicious Leftover Rice Pakoda recipes! Transform your leftover rice into crispy and flavorful pakodas. Perfect for snacks or appetizers. Try them today!

About Leftover Rice Pakoda Recipes :

വൈകുന്നേരത്തെ സ്നാക്ക്സ് എല്ലാവർക്കും പ്രിയപ്പെട്ടതാണ്.പലതരം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.ബാക്കി വന്ന ചോറ് കൊണ്ട് അടിപൊളി പലഹാരം ഉണ്ടാക്കി നോക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്.ചായയുടെ കൂടെ കഴിക്കാവുന്ന മൊരിഞ്ഞ ഒരു പലഹാരം ആണിത് .ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് നോക്കാം.

Ingredients :

  • ചോറ് – 2 കപ്പ്
  • സവാള-1 എണ്ണം
  • പച്ചമുളക്-1 എണ്ണം
  • ഇഞ്ചി- ഒരു വലിയ കഷണം
  • മല്ലിയില – 1 ടേബിൾസ്പൂൺ
  • കറിവേപ്പില – 1 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കായപ്പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • ചെറിയ ജീരകം-1ടീസ്പൂൺ
  • കടലമാവ് – കാൽ കപ്പ്
  • എണ്ണ
  • വെളുത്തുള്ളി – അഞ്ച് അല്ലി
Leftover Rice Pakoda Recipes
Leftover Rice Pakoda Recipes

Learn How to Make Leftover Rice Pakoda Recipes :

ആദ്യം ചോറ് മിക്സിയുടെ ജാറിൽ അടിച്ച് എടുക്കുക.ഒരു സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത് ചേർക്കുക.മല്ലിയിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് ചേർക്കുക.മുളക്പൊടി,മഞ്ഞൾപൊടി, കായപ്പൊടി,ചെറിയ ജീരകം പൊടിച്ചത് ഉപ്പ് ഇവ ചേർക്കുക.നന്നായി മിക്സ് ചെയ്യുക.കടല മാവ് കൂടെ ചേർത്ത് നന്നായി കുഴച്ച് എടുക്കുക.കുറച്ച് എണ്ണ ചേർക്കുക.

ഇതിലേക്ക് വെള്ളം ഒഴിക്കേണ്ട.ഒരു പാൻ ഗ്യാസിൽ വെച്ച് ചൂടാക്കുക.ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. കറിവേപ്പില ,പച്ചമുളക്,വെളുത്തുളളി ചതച്ചത് ചേർക്കുക.ഇത് കോരി മാറ്റുക.നേരത്തെ തയ്യാറാക്കിയ മിക്സ് കുറച്ച് കുറച്ച് ആയി സ്പൂൺ കൊണ്ട് എണ്ണയിലേക്ക് ഇടുക.ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ബാക്കിയുളളതും ഇങ്ങനെ ചെയ്യാം.നേരത്തെ ഫ്രൈ ചെയ്യ്ത കറിവേപ്പില ഇതിൻറെ മുകളിൽ ഇട്ട് കൊടുക്കുക. ടേസ്റ്റിയായ മൊരിഞ്ഞ സ്നാക്ക് റെഡി!! Video credits : Hisha’s Cookworld

Read Also :

രുചിയിൽ പുതുമ തേടുന്നവർക്ക് കിടിലൻ ഞണ്ട് റോസ്റ്റ് റെസിപ്പി

മീൻ ഇല്ലാതെ മീൻകറി രുചിയിൽ അടിപൊളി ഒഴിച്ചു കറി