About Leftover Puttu Recipe Kerala style :
സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients :
- ബാക്കി വന്ന പുട്ട്,
- തേങ്ങ,
- രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര,
- കാൽ കപ്പ് പാൽ,
- കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,
- ഒരു ടീസ്പൂൺ നെയ്യ്,
- രണ്ടോ മൂന്നോ ഏലയ്ക്ക ചെറുതായി പൊടിച്ചെടുത്തത്
Learn How to Make Leftover Puttu Recipe Kerala style :
ആദ്യം തന്നെ ബാക്കി വന്ന പുട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ എടുത്തുവച്ച പാലും, മഞ്ഞൾ പൊടിയും, പഞ്ചസാരയും, ഏലക്ക പൊടിയും ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ഉണ്ടാക്കിയെടുത്ത പാൽ കുറേശ്ശെയായി തയ്യാറാക്കി വെച്ച അരിപ്പൊടിയുടെ കൂട്ടിലേക്ക് ചേർത്ത് ഇളക്കി കൊടുക്കുക. ഈയൊരു സമയത്ത് കുറച്ചു നെയ്യ് കൂടി മാവിൽ ചേർത്തു കൊടുക്കാവുന്നതാണ്. പുട്ടിൽ തേങ്ങ കുറവാണെങ്കിൽ കുറച്ചു കൂടി തേങ്ങ കൂടി പുട്ടുപൊടിയിൽ ചേർത്തു കൊടുക്കാവുന്നതാണ്.
മാവ് നല്ലതുപോലെ കുഴച്ച് സെറ്റ് ആക്കിയ ശേഷം ലഡുവിന്റെ രൂപത്തിൽ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. നാലുമണി പലഹാരമായി കുട്ടികൾക്ക് കൊടുക്കാൻ പറ്റാവുന്ന ഒരു പലഹാരമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഈയൊരു രീതിയിൽ എളുപ്പത്തിൽ ഒരു രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാനും സാധിക്കും. മാത്രമല്ല ഇതിനായി മറ്റു ചേരുവകൾ ഒന്നും അധികമായി ഉപയോഗിക്കേണ്ടി വരുന്നുമില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
റാഗി കൊണ്ട് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം, പഞ്ഞിപോലെ സോഫ്റ്റ് റാഗി അപ്പം ഇങ്ങനെ തയ്യാറാക്കൂ
സവാളയും മുട്ടയും ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ, ചായക്ക് കിടിലൻ സ്നാക്ക് റെഡി