മിച്ചം വന്ന ദോശ ഉപയോഗിച്ചുള്ള ഒരു രുചികരമായ നാലുമണി പലഹാരം
Transform your leftover dosas into a delightful culinary creation with our easy leftover dosa recipe. Learn how to repurpose those extra dosas into a tasty snack or meal, saving both time and food.
About Leftover Dosa Recipe :
വീടുകളിൽ രാവിലെ കാപ്പിക്ക് ഉണ്ടാക്കുന്ന ദോശ മിച്ചം വരുന്നത് സർവ്വ സാധാരണമായ കാര്യമാണ് പലപ്പോഴും ഈ ഭക്ഷണം പാഴാക്കിക്കളയാറാണുള്ളത്. ഇനി മുതൽ മിച്ചം വരുന്ന ദോശയെ സ്വാദിഷ്ടമായ ഒരു നാലുമണി വിഭവമാക്കി മാറ്റിയാലോ.
Ingredients :
- ദോശ
- ചിക്കൻ വറുത്തത് – 5 കഷ്ണം
- സബോള – 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
- പച്ചമുളക് – 2 എണ്ണം
- മഞ്ഞൾപൊടി -1/2 ടീ സ്പൂൺ
- ഗരം മസാല പൊടി – 1/2 ടീ സ്പൂൺ
- മുളകുപൊടി – 1 ടീ സ്പൂൺ
- കറിവേപ്പില – 2 തണ്ട്
- മല്ലിയില – 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- വലിയ ജീരകം – ആവശ്യത്തിന്
- എണ്ണ – – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്

Learn How to Make Leftover Dosa Recipe :
ഒരു പാത്രത്തിലേക്ക് വറുത്തു വച്ചിരിക്കുന്ന കഷണങ്ങൾ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വലിയ ജീരകം ഇടുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സബോളയും ഇന്ത്യ വെളുത്തുള്ളി പേസ്റ്റും, പച്ച മുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി എടുക്കുക.
ഇതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ഗരം മസാല മുളകുപൊടി, മഞ്ഞപ്പൊടി, മുളക് പൊടി എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറിയ കഷണങ്ങളാക്കിയ ചിക്കനും, ബാക്കി വന്ന ദോശയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാർ. Video Credits : sumis world
Read Also :
ചോറിനൊപ്പം കഴിക്കാൻ വെറൈറ്റിയായി ഒരു കടുമാങ്ങ കറി
നല്ല നാടൻ രസം, രസം പൊടി ഇല്ലാതെ തന്നെ നല്ല രസത്തോടെ കുടിക്കാം