About Ladies Finger Curry for Rice :
വെണ്ടക്ക കൊണ്ട് നമ്മൾ പലതും ഉണ്ടാക്കാറുണ്ട്.എന്നാൽ കുട്ടികൾ അടക്കം പലർക്കും ഈ വെണ്ടക്ക ഇഷ്ടമല്ല.നല്ലത് പോലെ ഉണ്ടാക്കിയാൽ ടേസ്റ്റിയായ ഒരു പച്ചക്കറി ആണ് വെണ്ടക്ക.വെണ്ടക്ക കൊണ്ട് ഒരു ഒഴിച്ച് കറി ഉണ്ടാക്കിയാലോ…ചോറിൻറെ ഒപ്പം കഴിക്കാവുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഇത്.വെണ്ടക്കയുടെ ടേസ്റ്റും ഒപ്പം പുളിയും ചേർന്നതാണ് ഈ കറി. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
Ingredients :
- വെണ്ടക്ക – 15 എണ്ണം
- ചെറിയ ഉള്ളി
- ജീരകം – കാൽ ടീസ്പൂൺ
- പച്ചമുളക്
- തേങ്ങ- അര കപ്പ്
- പുളി
- മുളകുപൊടി – ഒന്നര ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- മല്ലിപ്പൊടി – അര ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
Learn How to Make Ladies Finger Curry for Rice :
ആദ്യം മിക്സിയുടെ ജാറിൽ തേങ്ങ,ജീരകം,പച്ചമുളക്, ചെറിയ ഉള്ളി ഇവ ചേർത്ത് നന്നായി അരച്ച് എടുക്കുക.മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അയക്കുക.ഇനി ഒരു കഷ്ണം പുളി വെള്ളത്തിൽ പിഴിയുക.വെണ്ടക്ക ഒരേ വലുപ്പത്തിൽ മുറിക്കുക.ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക.ഇത് ചൂടായ ശേഷം വെണ്ടക്ക ഇട്ട് നന്നായി ഫ്രൈ ചെയ്യുക.തീ കുറച്ച് വെക്കുക.
ഇതിലേക്ക് മുളക്പൊടി,മഞ്ഞൾപൊടി , മല്ലിപ്പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.വഴറ്റുക.പുളിവെളളം ചേർക്കുക.അരച്ച് വെച്ച അരപ്പ് ചേർക്കുക.ഇതിൻറെ പച്ചമണം എല്ലാം മാറി വരണം.ഇതിലേക്ക് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് ചേർക്കുക.നന്നായി തിളപ്പിക്കുക. ഇനി ഒരു പാനിൽ കടുക്, വറ്റൽമുളക് പൊട്ടിച്ച ശേഷം ഇതിലേക്ക് ചേർത്ത് അടച്ച് വെക്കുക.ചോറിന് ഒപ്പം കഴിക്കാൻ നല്ലൊരു ഒഴിച്ച് കറി തയ്യാർ! Video Credits : Athy’s CookBook Ladies Finger Curry for Rice
Read Also :
ചോറിന്റെ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ വെണ്ടക്ക മപ്പാസ്!!
കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം ബ്രഡ് കൊണ്ട് അടിപൊളി സ്നാക്ക്