ചക്കവരട്ടിയത് കൊണ്ട് നല്ല സ്വാദുളള കുമ്പിളപ്പം

About Kumbilappam Recipe :

കുമ്പിൾ അപ്പം വീടുകളിൽ ഉണ്ടാക്കാറുളളതാണ്. ചക്ക വരട്ടി കൊണ്ട് ഒരു കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് നോക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണിത്. വൈകുന്നേരം ചായയ്ക്ക് ഒപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. സമയവും ചിലവും അധികം വരാതെ ഇത് ഉണ്ടാക്കാം ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.

Ingredients :

  • ചക്ക വരട്ടിയത് – 250 ഗ്രാം
  • വറുത്ത അരിപ്പൊടി- 1 കപ്പ്
  • റവ- അര കപ്പ്
  • ശർക്കര -100 ഗ്രാം
  • വാഴയില
  • തേങ്ങ ചിരകിയത്
  • ചുക്ക് പൊടി – കാൽ ടീ സ്പൂൺ
  • ഏലയ്ക്ക പൊടിച്ചത് -അര ടീ സ്പൂൺ
Kumbilappam Recipe

Learn How to Make Kumbilappam Recipe :

ആദ്യം അരി പൊടി വറുത്ത് ഒരു ബൗളിലേക്ക് മാറ്റുക.ഇതിലേക്ക് റവ ,തേങ്ങ ചിരകിയത് ഇവ ചേർക്കുക.ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും ചേർക്കുക.ചക്ക വരട്ടിയതിൽ നല്ല ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും ഉള്ളത് കൊണ്ട് ഇത് അധികം ചേർക്കേണ്ട.ഇതിലേക്ക് ചക്ക വരട്ടി ചേർക്കുക.കുറച്ച് തിളച്ച വെള്ളമൊഴിച്ചാൽ ചക്ക വരട്ടി നല്ല വണ്ണം ലൂസായി കിട്ടും ഇതിൽ കുറച്ച് ചൂട് വെള്ളം

ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർക്കുക.ഇനി ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിക്കുക.നല്ല വണ്ണം മിക്സ് ചെയ്യുക. കുറച്ച് കൂടെ തിളച്ച വെള്ളം ഒഴിക്കുക.10 മിനുട്ട് അടച്ച് വയ്ക്കുക.ഇല എടുത്ത് കുമ്പിൾ കുത്തി അതിലേക്ക് വെച്ച് കൊടുക്കുക.ഇനി ഇത് ആവിയിൽ വെച്ച് വേവിച്ച് എടുക്കുക. ടേസ്റ്റിയായ കുമ്പിൾ അപ്പം റെഡി! Video Credits : Sheeba’s Recipes

Read Also :

ദോശക്കും ഇഡ്ഡലിക്കും നല്ലൊരു കിടിലൻ ചമ്മന്തി റെസിപ്പി

നാടൻ രുചിയിൽ ഗോതമ്പുപൊടിയും ശർക്കരയും ചേർത്ത ഓട്ടട

Kumbilappam Recipekumbilappam recipe in malayalamkumbilappam without leaf
Comments (0)
Add Comment