നാടൻ രുചിയിൽ ഗോതമ്പുപൊടിയും ശർക്കരയും ചേർത്ത ഓട്ടട

About Kerala Wheat Ada Recipe :

ഗോതമ്പുപൊടിയും ശർക്കരയും ചേർത്ത് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഓട്ടട. വെറും 5 മിനിറ്റു കൊണ്ടു ഇനി തയാറാക്കി എടുക്കാം.

Ingredients :

  • ഗോതമ്പുപൊടി – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • ശർക്കര  – 1/2 കപ്പ്
  • ഉപ്പ് – 1/4 ടീസ്പൂൺ
  • ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
  • വാഴയില
Kerala Wheat Ada Recipe

Learn How to Make Kerala Wheat Ada Recipe :

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം അതിലേക്ക് ചിരകി വെച്ചിരുന്ന തേങ്ങയും ശർക്കരപ്പാനി ആക്കിയതും, ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി ഡ്രൈ ആക്കി മാറ്റി വെക്കുക. എടുത്തു വെച്ചിരിക്കുന്ന ഗോതമ്പു പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറേശ്ശേ വെള്ളവും ചേർത്തു നന്നായി കുഴച്ചെടുക്കുക.  ചപ്പാത്തി മാവിനെക്കാൾ അൽപം കൂടി കുറച്ചു സ്റ്റിക്കി പരിവത്തിൽ മാവ് കുഴച്ചെടുക്കുക.

ശേഷം ഒരു വാഴയിലയിൽ തയാറാക്കിയ മാവ് എടുത്ത് നന്നായി പരത്തി എടുക്കുക. ശേഷം നടുക്ക് എടുത്തു വെച്ചിരിക്കുന്ന മിക്സ്‌ ഒരു സ്പൂൺ കൂടെ വെച്ച് ഇല രണ്ടായി മടക്കുക.ഒരു ദോശക്കല്ല് ചൂടാക്കി തയാറാക്കിയ ഓട്ടട നിരത്തി വയ്ക്കുക. രണ്ടു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഒരു വശം ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ട് മറുവശവും ബ്രൗൺ നിറമാകുന്നതുവരെ ചുട്ടെടുക്കുക. സ്വാദിഷ്ടമായ ഓട്ടട തയ്യാർ. Video Credits : Sheeba’s Recipes

Read Also :

വീട്ടിൽ നല്ല മൊരിഞ്ഞ ബോംബെ മിക്ച്ചർ തയ്യാറാക്കിയാലോ

അരി കുതിർത്താതെ അരക്കാതെ കിടിലൻ അപ്പം റെസിപ്പി

kerala wheat ada ingredientsKerala Wheat Ada Recipekerala wheat ada with jaggerywheat ada recipe in malayalam
Comments (0)
Add Comment