About Kerala Varutharacha Kadala Curry Recipe
പയറുവർഗ്ഗങ്ങൾ എപ്പോഴും വീട്ടിൽ നമ്മൾ കരുതി വെക്കാറുണ്ട്, ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഇറച്ചിക്കറി വരെ മാറി നിൽക്കുന്ന
രുചിയിൽ ഉള്ള കടല കറി ആണ്. പുട്ടിനും ദോശക്കും ചപ്പാത്തിക്കും ചോറിനും എല്ലാം കടല കറി നല്ലൊരു കോമ്പിനേഷൻ ആണ്. കേരളത്തിൽ തന്ന പലയിടങ്ങളും പല രീതിയിൽ ഉള്ള പാചക രീതിയാണ്. എന്നും ഒരേ രീതിയിൽ തയ്യാറാക്കുന്നതിന് പകരം വ്യത്യസ്തമായി ഒന്ന് തയ്യാറാക്കി നോക്കൂ.
Ingredients :
- 1 cup = 240 ml
- black chickpeas -1 cup
- water -2&1/2 cups
- oil -2 tbsp
- Cinnamon -1
- Cloves -2
- Cumin seeds -1/2 tsp
- Black pepper -1 tbsp
- Coconut -1 cup
- garlic -4-5
- Shallots -10
- Coriander powder -1 tbsp
- chilli powder -1/2 tbsp
- Turmeric powder -1/4 tsp
- Garam Masala powder -1/2 tsp
- water -1/2 cup
- oil -1&1/2 tbsp
- Mustard seeds -1/2 tsp
- dry red chillies -4
- few curry leaves
- Onion -1
- Ginger -1 tsp
- green chilli -1
- Tomato -1
- water -1 cup
How to Make Kerala Varutharacha Kadala Curry Recipe :
ആദ്യമായി ഒരു കപ്പ് കടല തലേന്ന് രാത്രി കിടക്കും മുൻപ് കുതിർക്കാൻ വെക്കുക. ഇനി കുതിർത്ത കടല കുക്കറിൽ ഇട്ട് രണ്ടു കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വെക്കുക. 5 വിസിൽ വരെ വരാം. ആ സമയം കൊണ്ട് കറിക്ക് വേണ്ട അരപ്പ് തയ്യാറാക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, നല്ല ജീരകം എണ്ണ ഒന്ന് ചൂടാക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങാ ചേർക്കുക. ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കുക. അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചൂടാറി കഴിഞ്ഞാൽ മിക്സിയിൽ അരച്ചെടുക്കുക.
ശേഷം പാൻ അടുപ്പിൽ വെച്ച് ചൂടാക്കി 2 സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഒരു സ്പൂൺ കടുക്, രണ്ട് വറ്റൽ മുളക്, കറി വേപ്പില ചേർക്കുക. ശേഷം ഒരു കഷ്ണം ഇഞ്ചി, 4 വെളുത്തുള്ളി, 10 ചുവന്നുള്ളി, ഒരു തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് നല്ല പോലെ വഴറ്റുക.. ഇതിലേക്ക് നേരത്തെ അരച്ചുവെച്ച അരപ്പ് ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ച കടല വെള്ളത്തോടെ തന്നെ ചേർക്കുക. വേണമെങ്കിൽ അല്പമേ വെള്ളം വേറെ ചേർക്കാം. ഈ സമയത്തു ആവശ്യത്തിന് ഉപ്പ് ചേർക്കണം. ചാറു നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്യാം. ഇറച്ചി സ്റ്റൈലിൽ രുചികരമായ കടല കറി റെഡി. Video Credits : Kannur kitchen
Read Also :
നിമിഷ നേരം കൊണ്ട് റസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി, രുചി വേറെ ലെവൽ
ഉഴുന്നില്ലാതെ നല്ല ക്രിസ്പി ആയ ദോശ കിടിലൻ രുചിയിൽ