ഇനി ഉപ്പ്മാവ് ഉണ്ടാക്കുമ്പോൾ ഇതേപോലെ ഉണ്ടാക്കി നോക്കൂ, എന്താ ഒരു രുചി!
Kerala Uppmav Recipe
Ingredients :
റവ -1 കപ്പ്
തേങ്ങ ചിരകിയത് – 2 ടേബിൾ സ്പൂൺ
സവാള -1 എണ്ണം
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
പച്ചമുളക് -2 എണ്ണം
കാരറ്റ് – 1 അരിഞ്ഞത്
ഉഴുന്ന് -1 ടീസ്പൂൺ
ചുവന്ന മുളക്-3 എണ്ണം
കടുക് -1 ടീസ്പൂൺ
വെള്ളം -1 കപ്പ്
കറിവേപ്പില -2 തണ്ട്
നെയ്യ് -1 ടേബിൾ സ്പൂൺ
പശുവിൻ പാൽ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

Learn How to make :
ആദ്യം ഒരു ഫ്രയിംഗ് പാനിൽ റവ ഇട്ട് നന്നായി വറുത്ത് മാറ്റി വെക്കുക. അതിനു ശേഷം മറ്റൊരു പാൻ വെച്ച് ചൂടാകുമ്പോൾ എണ്ണയും നെയ്യും ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക, ഉഴുന്ന്, കറി വേപ്പില, ഉണക്കമുളക്, സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ് എന്നിവ അറിഞ്ഞതും ചേർത്ത് മൂപ്പിച്ചെടുക്കുക, ശേഷം വെള്ളം ചേർത്ത് തിളപ്പിക്കുക, ശേഷം ഇതിലേക്ക് നാളികേരം ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും പശുവിന്പാലും ഒഴിക്കുക. വറുത്തുവെച്ച റവ ചേർത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ചെറിയ തീയിൽ അടച്ച വെച്ച് വേവിക്കുക. രുചികരമായ സ്പെഷ്യൽ ഉപ്പ്മാവ് തയ്യാർ
Read Also :
ചോറിനൊപ്പം നല്ല രുചിയിലും, ക്രിസ്പിയിലും ഇങ്ങനെ ഒരു ഫ്രൈ ഉണ്ടെകിൽ, വേറെ ഒന്നും വേണ്ട!