Kerala Unniyappam Recipe

ഈ രണ്ടു ചേരുവകൾ ചേർത്ത് ഉണ്ണിയപ്പം തയ്യാറാക്കൂ, രുചി ഇരട്ടിക്കും

Experience the taste of Kerala with our Unniyappam recipe. These sweet and fluffy rice fritters, infused with banana and jaggery, are a delightful treat for your taste buds. Learn to make this traditional South Indian delicacy today!

About Kerala Unniyappam Recipe :

ഉണ്ണിയപ്പം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. ഏതൊരു വിശേഷ ദിവസങ്ങളിലും ഉണ്ണിയപ്പം ഒരു താരമാണ്. കണ്ടാൽ തോന്നും വളരെ ബുദ്ധിമുട്ടുള്ള ഒരു പണിയാണെന്ന് പക്ഷെ ഉണ്ണിയപ്പം ഇതേ രീതിയിൽ തയ്യാറാക്കണേൽ വളരെ എളുപ്പവും രുചികരവുമാണ്. ആവശ്യമായ ചേരുവകൾ താഴെ വിവരിക്കുന്നു.

Ingredients :

  • raw rice ( white rice) -1 cup (240ml)
  • urad dal -1.5 tsp
  • Fenugreek seeds -1/2 tsp
  • maida -3/4 cup
  • salt -1/2 tsp
  • jaggery -250 g
  • water -3/4 cup
  • coconut oil -3 tbsp
  • coconut pieces -3 tbsp
  • Black sesame seeds -1 tbsp
  • water as you need
  • oil for frying
Kerala Unniyappam Recipe
Kerala Unniyappam Recipe

Learn How to Make Kerala Unniyappam Recipe :

ആദ്യം തന്നെ ഒരു കപ്പ് പച്ചരിയും അര ടീസ്പൂൺ ഉഴുന്നും ഉലുവയും വേറെയായി കുതിർക്കാനായി വെക്കുക. കുതിർന്നു കഴിഞ്ഞാൽ അരി വെള്ളം ചേർക്കാതെ അരച്ചെടുക്കുക, അല്പം തരിയോടെ വേണം അരച്ചെടുക്കാനായിട്ട്. ശേഷം അതെ ജാറിൽ ഉലുവയും ഉഴുന്നും വെള്ളം ചേർത്ത്അരച്ചെടുക്കുക. ഇനി 250 ഗ്രാം ശർക്കര ഉരുക്കിയെടുക്കുക. ഉരുക്കിയെടുത്ത ശർക്കര അരിച്ച് അരി അരച്ചതിലേക്ക് ചേർക്കുക,

നല്ലപോലെ ഇളക്കുക, ശേഷം ഉലുവ, ഉഴുന്ന് അരച്ചതം ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത്, കരിംജീരകം എന്നിവ വറുത്ത് കോരുക. അതും ഈ മാവിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ഇഡ്ഡലി മാവിനേക്കാളും ചെറിയ രീതിയിൽ ലൂസ് ആയിരിക്കണം മാവ്. ശേഷം 2 മണിക്കൂർ അടച്ച വെക്കുക. നന്നായി ഇളക്കിയശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് എണ്ണ ചൂടായാൽ മാവ് കോരിയൊഴിക്കുക. രണ്ടു പുറവും മറിച്ചിടാൻ മറക്കരുത്. രുചികരമായ ഉണ്ണിയപ്പം തയ്യാർ.

Read Also :

കറുമുറാ കൊറിക്കാൻ കടല വറുത്തത് തയ്യാറാക്കാം

നെയ്യപ്പം തോറ്റുപോകും രുചിയിൽ പുത്തൻ പലഹാരം