കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ
Experience the rich and authentic flavors of Kerala with our Kaliyadakka recipe. This traditional snack is a delightful blend of rice flour, jaggery, and coconut, resulting in a sweet and savory treat that captures the essence of Kerala’s culinary heritage.
About Kerala Traditional Snack Kaliyadakka Recipe :
വിശേഷദിവസങ്ങളിൽ പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എങ്കിൽ വിരുന്നുക്കാരെ സൽക്കരിക്കാനും വിശേഷ ദിവസങ്ങളിൽ വിളമ്പാനും അടിപൊളി പലഹാരം തയ്യാറാക്കിയാലോ? കറുമുറെ കൊറിക്കാം കിടിലൻ കളിയടക്ക റെസിപ്പി.
Ingredients :
- Rice flour – 2 cup
- Greated coconut – ½ cup
- Cumin – 1 tpn
- Salt
- Oil
Learn How to Make Kerala Traditional Snack Kaliyadakka Recipe :
ആദ്യം നല്ല ഫൈനായ 2 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക.ഒരു മിക്‌സിയുടെ ജാറിൽ അര കപ്പ് തേങ്ങ,1 ടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് തരിയോട് കൂടെ അരച്ച് എടുക്കുക. ഇനി അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ്, ഈ അരപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.ശേഷം 1 കപ്പ് ചൂടു വെള്ളം ചേർത്ത് ഒരു തവി വെച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി കുറച്ച് വെളിച്ചെണ്ണ കൂടെ ചേർത്ത് കൈ വെച്ച് നല്ല സോഫ്റ്റ് ആയി കുഴച്ച് എടുക്കുക.
ഇനി ഒരു പരന്ന പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ തൂവി കൊടുക്കുക.കയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടിയ ശേഷം കുറച്ച് മാവ് എടുത്ത് ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി എടുക്കുക..ഇനി മാവ് എല്ലാം തന്നെ ഇങ്ങനെ ഉരുട്ടി എണ്ണ തടവിയ പാത്രത്തിൽ വെക്കാം. ഇനി ഒരു ചീന ചട്ടിയിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക..ഇത് നന്നായി ചൂടായ ശേഷം അതിലേക്ക് ഉരുളകൾ ഇട്ട് കൊടുക്കാം. ഇത് മീഡിയം – ലോ ഫ്ലെയ്‌മിൽ ഇട്ട് വേവിക്കാം. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണം..ഒരു ഗോൾഡൺ കളർ ആവുമ്പോൾ ഇത് കോരി ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റാം. അപ്പോൾ നമ്മുടെ കിടിലൻ പലഹാരമായ കളിയടക്ക റെഡി. Video Credits : Sheeba’s Recipes
Read Also :
നാലുമണി ചായക്ക് എളുപ്പത്തിൽ ഒരു പലഹാരം ഇതാ
തലേന്നത്തെ ചോറ് ബാക്കിയുണ്ടോ? ഇനി ടേസ്റ്റി പലഹാരം ഉണ്ടാക്കാം