Ingredients :
- ഉണക്കലരി – 500 ഗ്രാം
- ശര്‍ക്കര -500 ഗ്രാം
- തേങ്ങ ചിരകിയത് – 2 എണ്ണം
- വാഴപ്പഴം – 1
- നെയ്യ് -2 ടീസ്പൂണ്‍
- പഞ്ചസാര -1 ടീസ്പൂണ്‍
- വാഴയില – പൊതിയാന്‍ പാകത്തിന്
- പഞ്ചസാര- ഒരു സ്പൂണ്‍
Learn How To Make :
അരി കുറഞ്ഞത് 5 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക. ശർക്കര പൊടി പൊടിയായി അരിയുക. ശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. നന്നായി ഇളക്കി ഏലക്കയും നെയ്യും ചേർക്കുക. അതിനു ശേഷം മാവ് തയ്യാറാക്കുക. മാവിൽ കുറച്ച് നെയ്യ്, 1 ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക. ഒരു വാഴയില എടുത്ത് അതിൽ അരിമാവ് മിക്സ് പരത്തി അതിൽ തേങ്ങ-ശർക്കര മിശ്രിതം മുകളിൽ നിരത്തുക. വേണമെങ്കിൽ, അരിഞ്ഞ പഴമോ മറ്റോ ചേർക്കാം. ഇല മടക്കിയ ശേഷം ഒരു ഇഡലി തട്ടിൽ വെച്ച് ആവിയിൽ വേവിക്കുക. 20-25 മിനിറ്റ് നേരം വേവിക്കണം.
Read Also :
ഇരുമ്പൻപുളി വെറുതെ പാഴാക്കി കളയേണ്ട! ഇരുമ്പൻപുളി തോരൻ ട്രൈ ചെയ്താലോ; അടിപൊളി ടേസ്റ്റ് ആണേ!
ഇനി കറിയെന്തിന്? ബാക്കി വന്ന ചോറ് കൊണ്ട് അഞ്ചു മിനിറ്റ് കൊണ്ട് തക്കാളി ചോറ്