About Kerala Traditional Kalathappam Recipe :
നേന്ത്രപ്പഴം വെച്ച് നല്ല കിടിലൻ രുചിയിൽ പഞ്ഞി പോലൊരു അപ്പം തയ്യാറാക്കിയാലോ.? വീട്ടിൽ ഉണ്ടാകുന്ന വളരെ കുറച്ച് ചേരുവകൾ വെച്ച് നമ്മുക്കിത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.
Ingredients :
- Raw rice -1cup
- Greated coconut- 2tbpn
- Rice – 2tbpn
- Salt – ¼tpn
- Cumin – ½tpn
- Cardomom – 3
- Water – 1cup
- Banana – 1
- Coconut oil -1tbpn
- Coconut piece –
- Shallot -5,6
- Ghee -1tbpn
- Sugar – 1tbpn
- Jaggery – 1cup
Learn How to Make Kerala Traditional Kalathappam Recipe :
ആദ്യമൊരു പാത്രത്തിലേക്ക് 1കപ്പ് പച്ചരിയെടുക്കാം..ഇത് 2-3പ്രാവശ്യം നന്നായി കഴുകിയശേഷം 3-4മണിക്കൂർ വെള്ളത്തിൽ കുതിരനായി മാറ്റിവെക്കാം. ഇനി നല്ലപോലെ വെള്ളം വാർന്ന്പോയ ശേഷം ഒരു മിക്സിജാറിൽ ഇതിടുക..ഇതിലേക്ക് 2ടേബിൾസ്പൂൺ തേങ്ങചിരകിയത്,2ടേബിൾസ്പൂൺ ചോറ്,¼ടീസ്പൂൺ ഉപ്പ്,½ടീസ്പൂൺ ജീരകം,3ഏലക്ക,1കപ്പ് വെള്ളം എന്നിവചേർത്ത് അരച്ച്എടുക്കാം. ഇനിയിതൊരു ബൗളിലേക്ക് ഒഴിക്കാം. ശേഷം ഒരു പാകത്തിന്പഴുത്ത നേന്ത്രപ്പഴം എടുക്കുക.ഇത് ചെറുകഷണങ്ങളാക്കി അരിഞ്ഞുവെക്കാം. ഇനി ഒരു പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ വെളച്ചെണ്ണ ഒഴിക്കാം..ഇത് ചൂടായാൽ ഒരുപിടി തേങ്ങാക്കൊത്ത് ചേർക്കാം..ഇത് ബ്രൗൺനിറമാവുന്നവരെ മൂപ്പിച്ച് കോരിമാറ്റാം..ഇതിലേക്ക്തന്നെ കുറച്ച് ചെറിയുള്ളി അരിഞ്ഞത് ചേർത്ത്,ബ്രൗൺനിറമാകുമ്പോൾ കോരിമാറ്റാം.
ഇനിയൊരു പാനിൽ 1ടേബിൾസ്പൂൺ നെയ്യ് ചേർക്കാം..ഇത് ചൂടാവുമ്പോൾ അരിഞ്ഞുവെച്ച പഴംചേർക്കുക.പഴംവഴറ്റി ഉടഞ്ഞുവരുമ്പോൾ 1ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം. ഇനിയൊരു പാത്രത്തിലേക്ക് 1½കപ്പ് പൊടിച്ചശർക്കര,½കപ്പ് വെള്ളം എന്നിവചേർത്ത് ശർക്കരപ്പാനിയുണ്ടാക്കാം..ശേഷം ഇത് അരിച്ചെടുത്ത് ചൂടോടെ അരിമാവിലേക്കൊഴിക്കാം..ഇതിനി നല്ലപോലെ മിക്സ്ചെയ്യുക..ഇതിലേക്ക് പഴംവാട്ടിയത് 2ടേബിൾസ്പൂൺ,മൂപ്പിച്ച് വെച്ച ഉള്ളി, തേങ്ങാക്കൊത്ത് എന്നിവയിൽനിന്ന് അൽപ്പംമാറ്റിവെച്ച് ബാക്കി,¼ ടീസ്പൂൺ ബേകിങ്സോഡ എന്നിവയിതിലേക്ക് ചേർത്ത് മിക്സ്ചെയ്യാം. ഇനിയൊരു അപ്പച്ചട്ടി ചൂടാക്കുക.ഇതിലേക്ക് കുറച്ച് നെയ്യ്തടവിക്കൊടുക്കാം..ഇത് നന്നായി ചൂടായശേഷം ഇതിലേക്ക് 2തവി മാവ് ഒഴിക്കാം..ഇതിന്മുകളിലേക്ക് ബാക്കിവെച്ച പഴം,ഉള്ളി,തേങ്ങാക്കൊത്ത് എന്നിവചേർക്കാം..ഇനി തീകുറച്ച് മൂടിവെച്ച് വേവിക്കാം. 5മിനിറ്റിന് ശേഷം മൂടിതുറന്ന് ഇതൊന്ന് മറിച്ചിടാം. അപ്പോൾ നമ്മുടെ ടെയ്സ്റ്റി, ഈസി അപ്പം റെഡി. Video Credits : Recipes By Revathi
Read Also :
രുചികരമായ ഒരു വെറൈറ്റി കട്ലറ്റ്, കപ്പയും ബീഫും കൊണ്ട്, അതും വളരെ എളുപ്പത്തില്
കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ