Kerala Traditional Achappam Recipe

നാടൻ രുചിയിൽ അച്ചപ്പം

Kerala Traditional Achappam Recipe

Ingredients :

  • പച്ചരി പൊടി ഒരു കിലോഗ്രാം
  • തേങ്ങ ഒന്ന്
  • കോഴിമുട്ട രണ്ടെണ്ണം
  • പഞ്ചസാര ഒരു കപ്പ്
  • എള്ള് ഒരു ടീസ്പൂൺ
  • എണ്ണ അര കിലോഗ്രാം
  • ഉപ്പ് പാകത്തിന്
 Kerala Traditional Achappam Recipe
Kerala Traditional Achappam Recipe

Learn How To Make :


തേങ്ങ ചിരകി പാൽ പിഴിഞ്ഞെടുക്കുക. കുറുക്കിയ പാൽ മതി. കോഴിമുട്ട ഉടച്ച് പതപ്പിച്ച് എടുക്കുക. അരിപ്പൊടിയിൽ തേങ്ങാപ്പാലും മുട്ടയും പഞ്ചസാരയും എള്ളും ഉപ്പും ചേർത്ത് നൂൽപ്പരുവത്തിൽ കലക്കുക. തലേന്ന് തന്നെ എണ്ണയിൽ മുക്കി വെച്ചിരിക്കുന്ന അച്ചപ്പത്തിന്റെ അച്ച് എണ്ണയിൽ ചൂടാക്കുമ്പോൾ അതിൽ മുക്കിയ ശേഷം മുക്കാൽ ഭാഗത്തോളം മാവിൽ മുക്കുക. ഉടൻ തന്നെ വീണ്ടും തിളച്ച എണ്ണയിലും നോക്കി പിടിക്കുക. ശേഷം ചെറുതായി തട്ടുമ്പോൾ അച്ചപ്പം എണ്ണയിൽ ഇളക്കി വീഴും. അച്ചപ്പം മൂപ്പിച്ച് കോരുക.

Read Also :

കൂർക്ക ഉപ്പേരി റെസിപ്പി

കപ്പ ഇങ്ങനെ പുഴുങ്ങി നോക്കൂ