Ingredients:
- പഴുത്ത തക്കാളി വലുത് നാലെണ്ണം
- പച്ചമുളക് ആറെണ്ണം
- പുളിയില്ലാത്ത തൈര് രണ്ട് കപ്പ്
- ചിരകിയ നാളികേരം രണ്ട് കപ്പ്
- വെളിച്ചെണ്ണ നാല് ടീസ്പൂൺ
- ജീരകം രണ്ടു നുള്ള്
- കടുക് ഒന്നര ടീസ്പൂൺ
- കറിവേപ്പില ആവശ്യത്തിന് ഉപ്പ് പാകത്തിന്
Learn How To Make:
തക്കാളി കഷണങ്ങളാക്കി കുറച്ച് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കണം. പച്ചമുളക് നാളികേരം ജീരകം എന്നിവ മയത്തിൽ അരച്ചെടുത്ത തൈരിൽ കലക്കി വെക്കണം. തക്കാളി വെള്ളം വറ്റിയാൽ കലക്കിയ തൈര് ഒഴിക്കണം. ഇത് തിളച്ചു വരുമ്പോൾ കറിവേപ്പില ഇട്ട് വാങ്ങി വെച്ച കടുക് വറുത്തിടണം
Read Also:
ഊണിന് അസ്സൽ രുചിയിൽ ഉള്ളിത്തീയൽ
ഇടിയപ്പത്തിന് അടിപൊളി ഗ്രീൻപീസ് സ്റ്റൂ