About Kerala Style Special Olan Recipe :
ആറു നാട്ടിൽ നൂറു ഭാഷ എന്ന പോലെ തന്നെ കേരളത്തിലെ സദ്യയും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഓലൻ. മലയാളിയുടെ തനതായ വിഭവം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം.
Ingredients :
- കുമ്പളങ്ങ – ഒരു മുറി
- പച്ച മുളക് -2 എണ്ണം
- തേങ്ങ പാല്‍ – അരമുറി തേങ്ങയുടെ പാൽ
- വന്‍പയര്‍ – ഒരു കപ്പ്
- എണ്ണ – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
Learn How to Make Kerala Style Special Olan Recipe :
ഒരു കുക്കറിൽ കഴുകി വെച്ചിരിക്കുന്ന പയറും ആവശ്യത്തിന് ഉപ്പും ഇട്ട് പകുതി വേവിച്ചെടുക്കുക. ഇതിലേക്ക് കുമ്പളങ്ങയും പച്ചമുളക് കീറിയതും, കുറച്ച് കറിവേപ്പിലയും ഇട്ട് രണ്ടാം പാലിൽ വേവിക്കുക. കുമ്പളങ്ങ നല്ലപോലെ വെന്തു ഉടയുമ്പോൾ
ചെറു തീയില്‍ എടുത്തു വെച്ചിരിക്കുന്ന ആദ്യത്തെ തേങ്ങ പാലും ചേർത്തു നന്നായി ഇളക്കി ചൂടാക്കുക. നന്നായി ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക. ശേഷം ചൂടാറി കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് വിളമ്പാംമലയാളിയുടെ തനതായ വിഭവമാണ് ഇത്. Video Credits : KeralaKitchen Mom’s Recipes by Sobha
Read Also :
നാടൻ കോവക്ക തോരൻ അടിപൊളി രുചിയിൽ
അതീവ രുചിയിൽ ഒരു വിഭവം, എളുപ്പത്തിൽ തേനൂറും രുചിയിൽ പഴം നുറുക്ക്