About Kerala Style Special Kadumanga Curry :
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആഹാരമാണ് ചോറ്. വ്യത്യസ്ത ടേസ്റ്റിലുള്ള കറികൾ കൂട്ടി ചോറുണ്ണാൻ ഒരു പ്രത്യേക രസമാണ് അത്തരത്തിൽ ചോറിനൊപ്പം കഴിക്കാൻ ഇതാ വ്യത്യസ്തമായ ഒരു കടുമാങ്ങാക്കറി.
Ingredients :
- മാങ്ങ – 2 എണ്ണം
- കടുക് – 1 1/2 ടീ സ്പൂൺ
- ജീരകം – 1/2 ടീ സ്പൂൺ
- മല്ലിപ്പൊടി -2 ടീ സ്പൂൺ
- കാശ്മീരി മുളകുപൊടി – 1 1/2 ടീ സ്പൂൺ
- തേങ്ങ ചിരകിയത് – 2 കപ്പ്
- പച്ചമുളക് – 2 എണ്ണം
- വറ്റൽ മുളക് – 3 എണ്ണം
- കറിവേപ്പില – രണ്ട് തണ്ട്
- എണ്ണ – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
Learn How to Make Kerala Style Special Kadumanga Curry :
മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന മുളകുപൊടി, മല്ലി പൊടി ടീസ്പൂൺ കടുക്, അല്പം ജീരകം, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തതിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യത് 20 മിനിറ്റ് വെക്കുക.
ശേഷം ഒരു ചട്ടിയിലേക്ക് എടുത്തു വച്ചിരിക്കുന്ന മാങ്ങയും അറിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം. മാങ്ങ നന്നായി വെന്തു വരുമ്പോഴേക്കും, തേങ്ങ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് മാങ്ങയിലേക്ക് ഒഴിച്ച് നന്നായി ചൂടാക്കി എടുക്കാം. ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് അൽപ്പം എന്നെ ഒഴിച്ച് കടുക് പൊട്ടിക്കാം. ഇത് മാങ്ങ കറിയിലേക്ക് ചേർത്ത് എടുക്കാം. സ്വാദിഷ്ടമായ കടുമാങ്ങ കറി തയ്യാർ. Video Credits : NEETHA’S TASTELAND
Read Also :
നാലുമണി ചായക്ക് എളുപ്പത്തിൽ ഒരു പലഹാരം ഇതാ
ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടോ? ഇനി എളുപ്പത്തിൽ നാലുമണി പലഹാരം തയ്യാർ