About Kerala Style Special Beetroot Pachadi Recipe :
സദ്യക്ക് ഒരുക്കാൻ നല്ല ഒന്നാതരം പച്ചടി ആയാലോ. അതും വ്യത്യസ്തമായി ബീറ്റ്റൂട്ട് കൊണ്ട്. ആരെയും കൊതിപ്പിക്കുന്ന രുചിയിൽ പച്ചടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. വ്യത്യസ്‍ത രുചിക്കൂട്ടുകൾ ഇഷ്ട്ടപെടുന്നവർക്ക് ഇത് നല്ലൊരു റെസിപ്പി ആയിരിക്കും. ഇതിനാവശ്യമായ ചേരുവകൾ താഴെ വിവരിക്കുന്നു.
Ingredients :
- കടുക് – അര ടീ സ്പൂൺ
- തൈര് – അര ലിറ്റർ
- വെളിച്ചെണ്ണ
- വറ്റൽ മുളക് – 1
- കറിവേപ്പില
- പച്ച മുളക് – ഒന്നര കഷണം
- സവാള – 1
- ബീറ്റ്‌റൂട്ട്
- ഉപ്പ്
Learn How to Make Kerala Style Special Beetroot Pachadi Recipe :
സാധാരണ ബീറ്റ്‌റൂട്ട് പച്ചടിയിൽ നിന്നും വ്യത്യസ്തമായി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത്. അതിന് ആയി ആദ്യം അര ടീ സ്പൂൺ കടുക് ഒന്ന് ചതച്ച് എടുക്കാം.ചതച്ച് എടുത്ത കടുക് അര ലിറ്റർ തൈരിലേക്ക് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക..ചൂടായ എണ്ണയിലേക്ക് കാൽ ടീ സ്പൂൺ കടുക്,1 വറ്റൽ മുളക്,കുറച്ച് കറിവേപ്പില,ഒന്നര കഷണം പച്ച മുളക് ,1 ചെറിയ സവാള ചെറുതായി കൊത്തി അരിഞ്ഞത്,
1 ചെറിയ ബീറ്റ്‌റൂട്ട് ചെറുതായി കൊത്തി അരിഞ്ഞത് ,അര ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.ബീറ്റ്‌റൂട്ട് അധികം വെന്ത് പോകാത്ത,കടിക്കാൻ കിട്ടുന്ന രീതിയിൽ ഒരു 2 – 3 മിനിട്ട് വേവിക്കണം.ഇത് ഇനി നന്നായി തണുത്ത ശേഷം കടുക് ചേർത്ത് വച്ചിരിക്കുന്ന തൈര് നന്നായി ഇളക്കി , ഉടച്ച് അതിലേക്ക് ആവശ്യത്തിന് ഉള്ള ഉപ്പും കൂടെ ചേർത്ത് ബീറ്റ്‌റൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാം.ഇനി ഇത് എല്ലാം കൂടെ നന്നായി മിക്സ് ചെയ്‌ത് യോജിപ്പിക്കുക. ഇരിക്കുന്തോറും പച്ചടിയുടെ നിറം കൂടും! നല്ല കിടിലൻ ബീറ്റ്‌റൂട്ട് പച്ചടി റെഡി. Video Credits : Mahimas Cooking Class
Read Also :
ഓണത്തിന് രുചികരമായ പായസം, ഇനി ഈസിയായി തയ്യാറാക്കാം
ചായക്കടയിലെ അതേ രുചി, രുചികരമായ ഉള്ളിവട ഇനി വീട്ടിൽ തയ്യാറാക്കാം