Kerala Style Snack Madakku Recipe

നാടൻ ചായക്കടകളിൽ കിട്ടുന്ന രുചിയിൽ മടക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം

Indulge in the authentic flavors of Kerala with our Madakk recipe! Learn how to make this traditional Kerala-style snack that’s crispy, flavorful, and perfect for tea time.

About Kerala Style Snack Madakku Recipe :

പണ്ട് ചായക്കടവിൽ സുലഭമായി കിട്ടിയിരുന്ന ഒന്നാണ് മടക്ക്. പലർക്കും ഇഷ്ടപ്പെട്ട ഈ പലഹാരം പക്ഷേ ഇപ്പോൾ അധികം കാണാറില്ല. തനി നാടൻ ടേസ്റ്റ്  പകരുന്ന മടക്ക്‌ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കിയാലോ.

Ingredients :

  • മൈദ – 1 കപ്പ്
  • ഉപ്പ് – 1/4 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • അരിപ്പൊടി – 2 ടേബിൾ സ്പൂൺ
  • സൺഫ്ലവർ ഓയിൽ – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
  • പഞ്ചസാര – 1 കപ്പ്
Kerala Style Snack Madakk Recipe
Kerala Style Snack Madakk Recipe

Learn How to Make Kerala Style Snack Madakku Recipe :

ഒരു പാത്രത്തിൽ എടുത്ത് വെച്ചിരിക്കുന്ന മൈദ, അരിപ്പൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്,  ആവശ്യത്തിനു വെള്ളോം ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അഞ്ചു മിനിറ്റ് നന്നായി കുഴച്ചതിനു ശേഷം അൽപ്പം എണ്ണ തടവി അടച്ചുവച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു കപ്പ് ഉരുക്കിയ നെയ്യിൽ മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. തയാറാക്കിയ മാവിനെ  ഉരുളകളാക്കി  ചപ്പാത്തി പോലെ കനം കുറച്ച് പരത്തുക. ഒരു ചപ്പാത്തിയുടെ മുകളിലേക്കു  എണ്ണയും, അരിപ്പൊടിയും  ഒരു ബ്രഷ് വച്ചു തേച്ചു കൊടുക്കുക.  ചപ്പാത്തി മടക്കിയതിനു വീണ്ടും ഇതേ രീതിയിൽ എണ്ണ പുരട്ടി മടക്കി വയ്ക്കുക. ചെറിയ കഷ്ണമാകുന്ന ഏറെ ഇങ്ങനെ മടക്കി എണ്ണയും അരിപ്പൊടിയും ഇങ്ങനെ തേച്ചു കൊടുക്കുക.

വശങ്ങൾ ചെറുതായി മുറിക്കുക, തുടർന്ന് 10-12 തുല്യ കഷണങ്ങളായി മുറിക്കുക. അല്പം പൊടി വിതറി ഓരോ കഷണങ്ങളും നീളത്തിൽ ആയി പരത്തി എടുക്കുക. ഒരു ചീനച്ചട്ടിയിൽ വറുത്ത് കോരാൻ പാകത്തിന് എണ്ണ ചൂടാക്കുക. തീ ലോ ഫ്ലെമിൽ ആക്കിയശേഷം ശേഷം പരത്തി എടുത്ത മടക്ക് ഇട്ട് വറുത്ത് കോരുക. ഒരു സ്പൂണോ അല്ലെങ്കിൽ തവിയോ ഉപയോഗിച്ചു ചൂട് എണ്ണ മുകളിലേക്ക് ഒഴിച്ചു കൊണ്ടേയിരിക്കണം. ഉൾഭാഗവും നന്നായി മൊരിഞ്ഞ് നിറം മാറാൻ തുടങ്ങിയാൽ എണ്ണയിൽ നിന്നും കോരി മാറ്റാം. പരത്തിയ മടക്കുകൾ എല്ലാം ഇങ്ങനെ വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും 1/2 കപ്പ് വെള്ളവും ഇട്ടു തിളപ്പിക്കുക. പഞ്ചസാര ഉരുകി സ്റ്റിക്കി ആകുമ്പോൾ, തീ ഓഫ് ചെയ്ത് ഏകദേശം 5 മിനിറ്റ് തണുക്കാൻ അനുവദിക്കുക.തയാറാക്കിയ മടക്കു സാൻ ഓരോന്നായി പഞ്ചസാരപ്പാനിയിൽ മുക്കി എടുക്കുക. ഒരു മണിക്കൂർ കൊണ്ട് പഞ്ചസാര  ഇതിലേക്ക് പിടിച്ച് നല്ല ക്രിസ്പിയായി കിട്ടും. Video Credits : Mahimas Cooking Class

Read Also :

നാടൻ കോവക്ക തോരൻ അടിപൊളി രുചിയിൽ

ഇനി കാബേജ് അരിയാൻ എന്തെളുപ്പം, ക ത്തി വേണ്ടേ വേണ്ട! സമയവും ലാഭം