About Kerala Style Sambar Recipe :
വളരെ നാളായി സദ്യയിലേതുപോലെ സാമ്പാർ ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?എന്നാൽ ഇനി ആ ബുദ്ധിമുട്ടില്ല ഇതാ നല്ല ടേസ്റ്റി ആയ കാറ്ററിംഗ് സ്പെഷ്യൽ സാമ്പാർ ഇനി നിങ്ങൾക്കും തയ്യാറാക്കാം.
Ingredients :
- Dal-1/2 cup
- Drumstick-2
- Ladyfinger-200g
- Tomato-4
- Shallots-150g
- Tamarind water-1&1/2cup
- Turmeric powder-1 tsp
- Green chillies-5
- coriander leaves
- Salt
Learn How to Make Kerala Style Sambar Recipe :
സാമ്പാർ തയ്യാറാക്കുന്നതിനായി ഒരു കുക്കറിൽ നല്ലവണ്ണം കഴുകിയ തുവരപരിപ്പ് അൽപ്പം വെള്ളവും ചുവന്നഉള്ളി,ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പച്ചമുളക്, അൽപ്പം മഞ്ഞൾപൊടി, ഉപ്പ്, കായം എന്നിവയും ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കുക. ഈ സമയം സാമ്പാറിന് കറിയും സ്വാദും നൽകുന്നതിനായി അരപ്പ് തയ്യാറാക്കാം. ഇതിനായി തേങ്ങ ചിരകിയത് നല്ലതുപോലെ ഒരു പാനിൽ വഴറ്റുക. ശേഷം ഇതിലേക്ക് ചുവന്നുള്ളി, നല്ലജീരകം, അൽപ്പം വെളുത്തുള്ളി എന്നിവയും ചേർത്ത് ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യാം. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് പൊടികളായ മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി എന്നിവയും ചേർത്ത് വഴറ്റി മാറ്റിവാക്കുക.
ചൂടാറുമ്പോൾ നല്ലവണ്ണം അരച്ചെടുക്കാം. അടുത്തതായി സാമ്പാർ അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ കടുകും ഉലുവയും പൊട്ടിച്ച ശേഷം കറിവേപ്പിലയും മല്ലിയിലയും വട്ടാൽമുളകും ചേർത്ത് വാട്ടി മാറ്റിവെക്കുക. ഇതേ പാത്രത്തിൽ തന്നെ വെണ്ട, മുരിങ്ങ തുടങ്ങിയ പച്ചക്കറികൾ ഇട്ട് വഴറ്റിയെടുക്കുക.ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, സാമ്പാർപ്പൊടി ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക.2 മിനിറ്റ് നേരം വഴറ്റിയ ശേഷം ആവശ്യമായ അളവിൽ പുളിവെള്ളവും വേവിച്ചു വച്ച പരിപ്പും ചേർത്ത് കൊടുക്കാം. കൂട്ട് നല്ലവണ്ണം തിളച്ചാൽ കുറച്ചു നേരം മൂടിവെച്ചും വേവിക്കാം. ആവശ്യമായ അളവിൽ ഉപ്പ് ചേർത്ത് flame ഓഫ് ചെയ്യാം. ഇതിലേക്ക് ശർക്കര പാനിയും അരച്ചുവച്ച അരപ്പും ചേർത്ത് നെയ്യും അൽപ്പം കായപ്പൊടിയും വറുത്തുവച്ച വറവും കൂടി ചേർത്താൽ രുചിയൂറും സ്പെഷ്യൽ സാമ്പാർ ഇതാ റെഡി.
Read Also :
നല്ല നാടൻ രസം, രസം പൊടി ഇല്ലാതെ തന്നെ നല്ല രസത്തോടെ കുടിക്കാം
കിടിലൻ രുചിയിൽ എളുപ്പത്തിൽ ഒരു സ്പെഷ്യൽ ഗ്രീൻപീസ് കറി