About Kerala Style Rasam Recipe :
നമ്മുടെ സദ്യ കൂട്ടങ്ങളിലെ ഒരു പ്രധാന വിഭവമാണ് രസം. ഉദര സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു ഔഷധക്കൂട്ടാണ് രസം. പല നാടുകളിലും പല രീതിയിൽ ആണ് രസം തയ്യാറാക്കി വരുന്നത്. വീട്ടിലുള്ള കുറച്ച് ചേരുവകൾ വെച്ച് തന്നെ നമുക്ക് രുചികരമായ രസം തയ്യാറാക്കാം.
Ingredients :
- Tomato – 3 nos
- Garlic – 6 nos
- Ginger – 1 big piece
- Dried chilies – 4 nos
- Curry leaves – 2 stems
- Tamarind – 1 gooseberry size
- Coconut oil – 1 tablespoon
- Water – as required
- Coriander – 2 teaspoons
- Pepper – 2 teaspoons
- Green chilies – 4 nos
- Mustard – 1 teaspoon
- Fenugreek powder – 1 teaspoon
- Cumin powder – 1 teaspoon
- Salt – to taste
- Hing – 2 small pieces
Learn How to Make Kerala Style Rasam Recipe :
ആദ്യം തന്നെ നമ്മൾ രസത്തിൽ ചേർക്കാനുള്ള പുളി വെള്ളത്തിൽ ഇട്ടുവെക്കയണം. എന്നിട്ട് ഇഞ്ചിയും, വെള്ളുത്തുള്ളിയും നന്നായി തൊലി കളഞ്ഞ് കഴുകി മാറ്റി വെക്കയണം. എന്നിട്ട് തക്കാളിയും പച്ചമുളകും കനംകുറച്ച് അരിയണം. ഇഞ്ചിയും വെള്ളുത്തുള്ളിയും ചതച്ച് എടുക്കണം. ചുവന്ന മുളകും മല്ലിയും കുരുമുളക്കും ഇവയൊക്കെ നന്നായി ചതച്ച് എടുക്കണം. എന്നിട്ട് അടുപ്പത്ത് ചട്ടി വെച്ചതിനു ശേഷം ചട്ടി ചൂടാവുമ്പോ വെള്ളിച്ചെണ്ണ ഒഴിക്കുക.
അതിനു ശേഷം കടുക്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, ചുവന്നമുളകും, മല്ലിയും, കുരുമുളകും, പച്ചമുളകും ഇട്ടു നന്നായി ഇളക്കുക. അതിനെ ശേഷം കായം, കറിവേപ്പില ചേർക്കുക. ഇവയൊക്കെ നന്നായി വഴന്നുവരുമ്പോൾ തക്കാളിയും ചേർക്കുക. എന്നിട്ട് നന്നായി വഴറ്റുക. അതിനെ ശേഷം വെള്ളത്തിൽ ഇട്ടുവെച്ചിരുന്ന പുളി പിഴിഞ്ഞ് ചേർക്കുക അതിനു ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. അതിനെ ശേഷം ജീരകം പൊടിയും ഉലുവപൊടിയും ചേർത്ത് നന്നായി തിളപ്പിച്ചതിന് ശേഷം അടുപ്പിൽ നിന്ന് ചട്ടി ഇറക്കുക. അങ്ങനെ നമ്മുടെ തനി നാടൻ രസം തയാറായിരിക്കുന്നു.
Read Also :
നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി അരച്ച് നോക്കൂ, ഒരു കിണ്ണം ചോറുണ്ണാം
മധുരപ്രിയർക്ക് റവ കേസരി ഉണ്ടാക്കാം 10 മിനുട്ടിൽ