Above Kerala Style Prawns Raw Mango Curry Recipe :
പച്ചമാങ്ങയും ഉണക്കച്ചെമ്മീനും കൂടിയുള്ള കറി എല്ലാവർക്കും ഇഷ്ടായിരിക്കും അല്ലേ? എന്ത് ടേസ്റ്റ് ആണെന്ന് അറിയുമോ ഒരു കറി മതി നമുക്ക് ഉച്ചയ്ക്ക് ചോറ് കഴിക്കാനായിട്ട്. ആവശ്യമായ ചേരുവകൾ താഴെ പറയുന്നു.
Ingredients :
- Handful of dried prawns
- ginger -1 tsp
- green chillies -3-4
- chilli powder -1 tsp
- turmeric powder -1/2 tsp
- water -1 cup
- salt
- Coconut -1/2 cup
- water -1/4 cup
- raw mango -1/4 cup
- oil -1&1/2 tbsp
- Shallots -4-5
- few curry leaves
Learn How to Make Kerala Style Prawns Raw Mango Curry Recipe :
ഒരു കൈ നിറയെ ഉണക്കച്ചെമ്മീൻ എടുക്കുക, നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം പാനിൽ വറുത്തെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വരെ ഇഞ്ചി ചതച്ചത് പിന്നെ ഒരു രണ്ടു മൂന്നു പച്ചമുളക്, അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുന്നുണ്ട് അര ടീസ്പൂൺ മഞ്ഞൾപ്പൊടി പിന്നെ ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർക്കാം. ഒരു കപ്പ് വെള്ളം കൂടി ചേർത്തതിനുശേഷം എല്ലാം കൂടി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. നമുക്ക് ഗ്രേവി നല്ല തിക്ക് ആയിട്ട് വേണമെന്നുണ്ടെങ്കിൽ ഒരു മുക്കാൽ കപ്പ് വരെ നാളികേരം എടുക്കാം. നല്ലതുപോലെ നാളികേരം അരച്ചെടുക്കണം. കറി നല്ലതുപോലെ ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം എടുത്തു വച്ചിരിക്കുന്ന പച്ചമാങ്ങ ഇതിലേക്ക് ചേർക്കാം
ഇനി അഥവാ മാങ്ങ കയ്യിൽ ഇല്ലെങ്കിൽ ഇതിനുപകരം പുളിയും ചേർക്കാം. മാങ്ങയാണ് ഒന്നുകൂടി നല്ല ടേസ്റ്റ് ഉണ്ടാവുക. നല്ലതുപോലെ ഒന്ന് തിളച്ചാൽ ഈ സമയത്ത് നമ്മൾ റെഡിയാക്കിയ തേങ്ങയുടെ അരപ്പ് ഇതിലേക്ക് ചേർത്തിട്ട് നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കാം. വെള്ളം കുറവാണെങ്കിൽ വീണ്ടും ആവശ്യത്തിന് വെള്ളം ചേർക്കാം. ഒന്ന് തളച്ച് വന്നാൽ ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഞാൻ ഒരു പാനിൽ ഒഴിച്ചിട്ടുണ്ട് വെളിച്ചെണ്ണ ചൂടായിട്ട് വരുന്ന സമയത്ത് മൂന്ന് നാല് ചുവന്നുള്ളി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക ചുവന്നുള്ളിയുടെ ബ്രൗൺ കളർ ആയി വരണം. കളർ മാറി വരുന്ന സമയത്ത് കുറച്ചു കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം അതിനുശേഷം ഈ താളിച്ചത് കറിയിലേക്ക് ചേർക്കാം.
Read Also :
പുത്തൻ രുചിയിൽ അടിപൊളി മുട്ട ബജ്ജി തയ്യാറാക്കാം
ചിക്കൻ കബാബ് എളുപ്പത്തിൽ തയ്യാറാക്കാം! ആവിയിൽ വേവിച്ച ഒന്നാന്തരം ചിക്കൻ കബാബ്