രാവിലെയോ രാത്രിയോ, നല്ല ഒന്നാന്തരം പിടിയും കോഴികറിയും ഇതു പോലെ ഉണ്ടാക്കൂ

About Kerala Style Pidiyum Kozhiyum :

പിടിയും കോഴിക്കറിയും എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം നാവിൽ വെള്ളമൂറും. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന ടേസ്റ്റ് കിട്ടുന്നില്ല എന്ന പരാതി ചിലർക്ക് എങ്കിലും ഉണ്ട്. ആ ഒരു പരാതി ഇതോടെ അവസാനിക്കും. കാരണം താഴെ ഉള്ള വീഡിയോയിൽ വളരെ എളുപ്പത്തിൽ പിടിയും കോഴിക്കറിയും എങ്ങനെ ഉണ്ടാകാമെന്ന് എളുപ്പത്തിൽ കാണിക്കുന്നുണ്ട്. വളരെ എളുപ്പമാണ് പിടിയും കോഴിക്കറിയും ഉണ്ടാക്കാനായി.

ഇതിന് വേണ്ട ചേരുവകൾ എല്ലാം തന്നെ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാവുകയും ചെയ്യും. ചേരുവകളും അളവുകളും ഇത് ഉണ്ടാക്കുന്ന വിധവും മനസിലാവാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുമല്ലോ.പിടി ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ്‌ വറുത്ത അരിപ്പൊടി എടുക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയതും ഉപ്പും ചെറിയ ജീരകവും കൂടി ചേർത്ത് യോജിപ്പിക്കണം.

Kerala Style Pidiyum Kozhiyum

Kerala Style Pidiyum Kozhiyum

നല്ലത് പോലെ തിളച്ച വെള്ളത്തിലേക്ക് ഈ പൊടി ഇട്ട് വാട്ടി കുഴച്ചെടുക്കണം. ചൂട് പോവുന്നതിനു മുൻപ് അൽപം എണ്ണ തേച്ചിട്ട് ഉരുട്ടി എടുക്കണം. ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കണം. ഒരു പാനിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചത് വെള്ളവും തേങ്ങാപ്പാലും ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് ഉരുട്ടി വച്ചിരിക്കുന്ന മാവ് ഇട്ട് വേവിക്കണം. ഇതിലേക്ക് ഒന്നാം പാല് ഒഴിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി വെള്ളം വാർത്തു വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങളിലേക്ക്

ആവശ്യത്തിന് കുരുമുളക് പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും നാരങ്ങ നീരും പുരട്ടി മാറ്റി വയ്ക്കണം. കുറച്ചു കഴിഞ്ഞിട്ട് വറുത്തെടുക്കാം.ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒക്കെ വഴറ്റിയിട്ട് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, കുരുമുളക് പൊടി, പെരുംജീരകം പൊടിച്ചതും തക്കാളിയും യോജിപ്പിച്ച് വേവിച്ചിട്ട് ഉരുളക്കിഴങ്ങും ഇറച്ചിയും ചേർത്ത് വേവിച്ചാൽ നല്ല രുചികരമായ കോഴിക്കറി തയ്യാർ. Kerala Style Pidiyum Kozhiyum

Read Also :

തലശ്ശേരി തേങ്ങാ ചോറ് കഴിച്ചിട്ടുണ്ടോ? ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഒന്ന്

നിമിഷനേരംകൊണ്ട് കുട്ടികൾക്ക് തയ്യാറാക്കാം അടിപൊളി പലഹാരം, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും

Kerala Style Pidiyum KozhiyumKozhi Pidi
Comments (0)
Add Comment