Ingredients:
- നെയ്മീൻ 250 ഗ്രാം
- തേങ്ങ ഒരു മുറി തേങ്ങയുടെ പകുതി
- പട്ടാണി പയർ കാൽകപ്പ്
- സവാള വലുത് ഒരെണ്ണം
- തക്കാളി വലുത് രണ്ടെണ്ണം
- വെളിച്ചെണ്ണ കാൽ കപ്പ്
- പച്ചമുളക് മൂന്ന്
- വെളുത്തുള്ളി രണ്ടല്ലി
- കറിവേപ്പില ഒരു തണ്ട്
- വറ്റൽമുളക് ൩
- മഞ്ഞൾപൊടി കുറച്ച്
- ഇഞ്ചി ചെറിയ കഷണം
- ഉപ്പ് പാകത്തിന്
Learn H ow To Make:
വൃത്തിയാക്കിയ നെയ്മീൻ മുക്കാൽ കപ്പ് വെള്ളം ഒഴിച്ചു വേവിക്കണം. വെന്തതിനുശേഷം വാങ്ങി വെച്ച് തണുപ്പിക്കുക. പട്ടാണി 3 മണിക്കൂർ കുതിർത്ത ശേഷം പാകത്തിന് ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. ചിരകിയെടുത്ത തേങ്ങ മുളക് പച്ചമുളക് വെളുത്തുള്ളി ചേർത്ത് ഒതുക്കി എടുക്കുക അരച്ചിട്ട്. മത്സ്യം തണുത്തു കഴിയുമ്പോൾ കഷണങ്ങൾ മുള്ളിൽ നിന്നും വേർപെടുത്തി വയ്ക്കുക. എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ചെറുതായി നുറുക്കിയ ഉള്ളി അരപ്പ് ചേർത്ത് വഴറ്റുക. ചുവന്ന നിറമാക്കുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന പട്ടാണിയും നെയ്മീനും കറിവേപ്പിലയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി അല്പം വെള്ളം തിളച്ച് പാത്രം കൊണ്ട് മൂടി വേകാൻ വയ്ക്കുക. വെള്ളം വറ്റിക്കഴിയുമ്പോൾ തീ കുറച്ച് ഉലത്തിയെടുത്ത് വാങ്ങി വയ്ക്കുക.
Read Also:
സദ്യയിലേ പ്രധാനി! രുചികരമായ അടപ്രഥമന് ഉണ്ടാക്കുന്ന വിധം!
എളുപ്പത്തിൽ തയാറാക്കാവുന്ന ഓറഞ്ച് പുഡ്ഡിംഗ് റെസിപ്പി