വായിൽ വെള്ളമൂറുന്ന നെല്ലിക്ക കറി തയ്യാറാക്കാം
Discover the authentic flavors of Kerala with our delicious Nellikka Curry recipe. Learn how to make this traditional Kerala-style dish with fresh ingredients and aromatic spices.
About Kerala Style Nellikka Curry Recipe :
നെല്ലിക്ക ഉപയോഗിച്ച് അച്ചാർ മാത്രമല്ലാതെ പൊറോട്ടക്കും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയ കറി ഉണ്ടാക്കി നോക്കിയാലോ.
Ingredients :
നെല്ലിക്ക – 1/2 കിലോ
എണ്ണ – ആവശ്യത്തിന്
കടുക് – 1/4 ടീ സ്പൂൺ
പെരുംജീരകം – 1/4 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കാശ്മീരി മുളക് പൊടി – 1/2 ടീ സ്പൂൺ
ചില്ലി ബ്രക്സ് – 1/2 ടീ സ്പൂൺ
ഗരം മസാല -1/4 ടീ സ്പൂൺ
ചെറിയ ജീരകപ്പൊടി – 1/4 ടീ സ്പൂൺ
കുരുമുളകുപൊടി – 1/4 ടീ സ്പൂൺ
കായപ്പൊടി – 2 പിഞ്ച്
ശർക്കര – 125 മില്ലി
പഞ്ചസാര – 125 മില്ലി
വെള്ളം – ആവശ്യത്തിന്

Learn How to Make Kerala Style Nellikka Curry Recipe :
ആദ്യം എടുത്തു വച്ചിരിക്കുന്ന നെല്ലിക്ക നന്നായി കഴുകി, ഒരു തുണി ഉപയോഗിച്ച് തുടച്ചതിനുശേഷം അപ്പച്ചമ്പിൽ വെച്ച് നന്നായി വേവിച്ചെടുക്കുക. വെന്തുവരുന്ന നെല്ലിക്ക അടത്തിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം എടുത്തു വച്ചിരിക്കുന്ന കടുകും പെരുംജീരകവും ഇട്ട് നന്നായി മൂപ്പിച്ച് എടുക്കാം.
ഇതിലേക്ക് വെന്തു വച്ചിരിക്കുന്ന നെല്ലിക്കയും ആവിശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന മുളകുപൊടി, ചില്ലി ബ്രെക്സ്, ഗരം മസാല, കായപ്പൊടി, ചെറിയ ജീരകത്തിന്റെ പൊടി, കുരുമുളകു പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ശർക്കരയും, പഞ്ചസാരയും രണ്ട് ടേബിൾസ്പൂൺ വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ നെല്ലിക്ക കറി തയ്യാർ. Video Credits : Hisha’s Cookworld
Read Also :
ചോറിനൊപ്പം കഴിക്കാൻ വെറൈറ്റിയായി ഒരു കടുമാങ്ങ കറി
കറുമുറെ തിന്നാൻ കളിയടക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ