About Kerala Style Nellikka Achar Recipe :
വായിൽ വെള്ളമൂറുന്ന രുചിയിൽ നെല്ലിക്ക അച്ചാർ ഉണ്ടാക്കിയാലോ. അച്ചാർ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരിന്നോ.? നിങ്ങൾ എത്ര ഉണ്ടാക്കിയിട്ടും അച്ചാർ റെസിപ്പി ശരിയാകുന്നില്ലേ. എന്നാൽ ഇത് കണ്ടിട്ട് പോയ് തയ്യാറാകൂ. ആവശ്യമായ ചേരുവകൾ താഴെ പറയുന്നു.
Ingredients :
- gooseberry -30
- oil -3 tbsp
- Mustard seeds -1&1/4 tsp
- garlic -3 tbsp
- ginger -1 tbsp
- few curry leaves
- chilli powder -3 tbsp
- Turmeric powder -1/2 tsp
- Fenugreek seeds powder -1/4 tsp
- Asafoetida powder -1/2 tsp
- salt
- vinegar -1/2 cup
Learn How to Make Kerala Style Nellikka Achar Recipe :
ആദ്യം തന്നെ നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ആവി കയറ്റി വേവിക്കുക. ശേഷം കുരു മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. ഒരു ചട്ടി അടുപ്പിൽ വെച്ച് നല്ലെണ്ണ ഒഴിക്കുക, ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, കറി വേപ്പില എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി ചെറിയ ബ്രൗൺ നിറം ആകുമ്പോൾ മുളക്പൊടി, മഞ്ഞൾപൊടി, ഉലുവപൊടി, കായപ്പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. മുളക് മൂത്ത് വരുമ്പോൾ നെല്ലിക്ക ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം 2 കപ്പ് വിനാഗിരി ചേർക്കുക. തിള വരുമ്പോൾ തീ ഓഫ് ചെയ്യുക. രുചികരമായ നെല്ലിക്ക അച്ചാർ തയ്യാർ.
Read Also :
രുചിയൂറും ചട്നി രാവിലെയും ഉച്ചക്കും ഈ ഒരു കറി മാത്രം മതി
കറുമുറാ കൊറിക്കാൻ കടല വറുത്തത് തയ്യാറാക്കാം