അച്ചിങ്ങ പയർ മെഴുക്കുപുരട്ടി / പച്ച പയർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

About Kerala Style Long Beans Stir Fry :

പച്ചപ്പയർ അഥവാ അച്ചിങ്ങപയർ നമ്മയുടെ അടുക്കളയിലെ ഒരു സ്ഥിരം ആളാണ്. പൊതുവെ വില കുറവും ലഭ്യതയും കാരണം അച്ചിങ്ങ പയർ എപ്പോഴും നമ്മുടെ വിഭവങ്ങളിൽ ഇടം പിടിക്കാറുണ്ട്. പയർ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാകാറുണ്ട്. അവിയൽ, തോരൻ, മെഴുക്കുപുരട്ടി, ഓലൻ അങ്ങനെ പോകുന്നു.. ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് പയർ കൊണ്ട് തയ്യാറാക്കാവുന്ന ഒരു പയർ ഉലർത്ത് റെസിപ്പി ആണ്.

Ingredients :

  • പയർ – 500gm
  • പച്ചമുളക് – 4 എണ്ണം
  • സവാള – 1 എണ്ണം
  • മുളക് പൊടി – അര ടീസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • കറിവേപ്പില ,ഉപ്പ് ഇവ പാകത്തിന്
Kerala Style Long Beans Stir Fry

How to Make Kerala Style Long Beans Stir Fry :

ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം വറ്റൽമുളക്, കറി വേപ്പില, എന്നിവ ചേർക്കുക, ശേഷം സവാള വഴറ്റുക. സവാള ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് അല്പം മഞ്ഞൾ പൊടി ചേർത്ത് വഴറ്റുക. അതിനു ശേഷം കഴുകി വൃത്തിയാക്കി അരിഞ്ഞു വെച്ച പയർ ചേർക്കുക. ഉപ്പ് ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

ചെറിയ വേവ് ആയാൽ അര ടീസ്പൂൺ മുളകുപൊടി ചേർക്കുക. ഒന്നോടെ അടച്ച് വെച്ച് വേവിക്കുക. അല്പം കറി വേപ്പില കൂടി ചേർത്താൽ തീ ഓഫ് ചെയ്യാം. ചോറിനു കൂട്ടാൻ അടിപൊളി മെഴുക്കു പുരട്ടി റെഡി.

Read Also :

ചോറിനു ഒഴിച്ച് കൂട്ടാൻ നാടൻ മാങ്ങാ കറി

വെണ്ടയ്ക്ക ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ, തേങ്ങ അരക്കാത്ത വെണ്ടയ്ക്ക മസാല കറി

Achinga Payar Mezhukkupuratti RecipeAchinga payar ularthKerala Style Long Beans Stir FryLong Beans StirFry
Comments (0)
Add Comment