Ingredients :
- കോവയ്ക്ക – 10 എണ്ണം
- വറ്റൽ മുളക് – മൂന്നെണ്ണം
- തൈര് – അരക്കപ്പ്
- എണ്ണ – ഒരു ടേബിൾ സ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- കടുക് – അര ടീസ്പൂൺ
- ഉലുവ – കാൽ ടീസ്പൂൺ
- കറിവേപ്പില – രണ്ട് തണ്ട്
- ഉപ്പ് – ആവശ്യത്തിന്
Learn How to Make Kerala Style Kovakka Thairu Curry :
കോവക്ക ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കൂ, എല്ലാവര്ക്കും ഇഷ്ടപെടും. കോവക്ക കനം കുറച്ച് അരിഞ്ഞ് ഉപ്പും കായപ്പൊടിയും ചേർത്ത് വെക്കണം. ഇനി പുളിയില്ലാത്ത തൈര് എടുത്ത് അല്പം വെള്ളം ഒഴിച്ച് മിക്സിയിൽ ഒന്നു കറക്കിയെടുക്കുക. ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അറിഞ്ഞു വെച്ച കോവക്ക വറുത്ത് കോരുക. ഇതേ എണ്ണയിൽ കടുക്, ഉലുവ, കറി വേപ്പില, വറ്റൽ മുളക് എന്നിവ പൊട്ടിക്കുക. ശേഷം വറുത്തുവെച്ച കോവക്കയും ഇതിലേക്ക് ചെരിഞ്ഞ് ഒന്ന് യോജിപ്പിക്കുക. ശേഷം അടിച്ചു വെച്ച തൈരിലേക്ക് ഈ ചേരുവ മുഴുവൻ ചേർക്കുക. സ്വാദുള്ള കോവക്ക തൈര് കറി തയ്യാർ.
Read Also :
പത്തുമിനിറ്റുകൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ അവിയൽ
സിമ്പിൾ ആണ് എന്നാൽ പവർഫുള്ളും! നാവിൽ വെള്ളമൂറും!