About Kerala Style Koonthal Fry :
കൂന്തൽ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കൂന്തൽ വിഭവങ്ങളുടെ രുചിയെകുറിച്ച് വിവരിക്കേണ്ട കാര്യമില്ലലോ. വ്യത്യസ്തവും നൂതനവുമായ രീതിയിലാണ് കൂന്തൽ വിഭവങ്ങൾ ഒരുക്കുക. അത്തരമൊരു നൂതന വിഭവമാണ് ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് കൂന്തൽ ഫ്രൈ. ചോറിനും ചപ്പാത്തിക്കുമൊപ്പമുള്ള മികച്ച ജോടിയാണിത്. അധികം മസാലകൾ ചേർക്കാതെ ഈ സ്വാദിഷ്ടമായ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Ingredients :
- Shallots
- Garlic
- Ginger
- Chilly powder
- Turmeric powder
- Fennel powder
- Salt
- Coconut oil / oil
- Curry leaves
- Green chilly
- Coriander leaves
How to Make Kerala Style Koonthal Fry :
കൂന്തൽ നല്ലപോലെ കറക്കി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് പത്ത് ചുവന്നുള്ളി ചതച്ചത്, അഞ്ചോ ആറോ വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് എന്നിവയും അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ പെരുംജീരകം പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കുക. മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് ഇരിക്കട്ടെ.
ശേഷം അടിയിൽ പിടിക്കാതിരിക്കാൻ രണ്ടു സ്പൂൺ വെള്ളം ഒഴിച്ച് കൊടുത്ത അത് അടുപ്പത് വെക്കുക. കൂന്തൽ പെട്ടെന്ന് വേവുന്ന ഒരു ഐറ്റം ആണ്. ഇത് വെള്ളം കുറുകി വെന്തു വന്നാൽ മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട് ഈ കൂന്തൽ റോസ്റ്റ് അതിലേക്ക് ചേർത്ത മൊരിയിച്ചെടുക്കുക. കൊതിയൂറുന്ന കൂന്തൽ ഫ്രൈ റെഡി Video Credits : Zeba Diaries With Zeba
Read Also :
മീൻ പൊരിക്കാൻ മസാലയിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ!! ഇത് വരെ കിട്ടാത്ത കിടിലൻ രുചി
സ്പെഷ്യൽ രുചിയിൽ വളരെ എളുപ്പത്തിൽ ഒരു ചിക്കൻ കറി, അതും കുക്കറിൽ