Ingredients
- നെയ്മീൻ ഒരു കിലോഗ്രാം
- സവാള നീളത്തിൽ മുറിച്ചത് രണ്ട് കപ്പ്
- പച്ചമുളക് പത്തെണ്ണം
- ഇഞ്ചി രണ്ടു കഷണം
- ചൂടുവെള്ളത്തിൽ ഇട്ട് തൊലി കളഞ്ഞ തക്കാളി നാലെണ്ണം
- തേങ്ങ ചിരകിയത് നാലു കപ്പ്
- മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ
- കുരുമുളകുപൊടി ഒരു ടീസ്പൂൺ
- വെളുത്തുള്ളി ഇഞ്ചി ചതച്ചത് രണ്ട് ടേബിൾ സ്പൂൺ
- ചെറുനാരങ്ങ നീര് രണ്ട് ടേബിൾ സ്പൂൺ
- കറിവേപ്പില കുറച്ച്
- വെളിച്ചെണ്ണ ആവശ്യത്തിന്
- ഉപ്പ് പാകത്തിന്
Learn How To Make :
മീൻ വൃത്തിയാക്കിയ ശേഷം ഒപ്പ് അല്പം വിനാഗിരിയും വെള്ളത്തിലിട്ട് നല്ലപോലെ കഴുകി എടുക്കണം. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് അടുപ്പത്ത് വെച്ച് അതിൽ സവാള ഇട്ട് വഴറ്റണം. മൂത്ത വരുമ്പോൾ ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടണം. അതുകഴിഞ്ഞ് പച്ചമുളക് രണ്ടായി പിളർത്തിടണം ഇതോടൊപ്പം കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക. തേങ്ങ പിഴിഞ്ഞ് മൂന്നുതരം പാൽ എടുക്കുക. സവാള വഴറ്റുന്നതിലേക്ക് മൂന്നാമതെടുത്ത പാൽ ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ ഒപ്പ് ചേർക്കണം. പിന്നീട് മീൻ കഷണങ്ങൾ ഇട്ട് രണ്ടാം പാൽ ചേർക്കണം. അതുകഴിഞ്ഞാൽ ചെറിയ കഷണങ്ങളാക്കി തക്കാളി ഇടണം മീൻ വെന്ത് ഇറങ്ങി ഇറക്കിവെച്ച ശേഷം ഒന്നാംപാൽ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കി ഉപയോഗിക്കാം.
Read Also :