About Kerala Style Homemade Mixture Recipe :
കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പലഹാരമാണ് മിച്ചർ. കടയിൽ നിന്നും വാങ്ങുന്ന മിച്ചറിനേക്കാൾ നമ്മുടെ വീടുകളിൽ ഉണ്ടാക്കി കൊടുക്കുന്ന മിച്ചറാണ് നല്ലത്. ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുകയും ചെയ്യാം.
Ingredients :
- കടലമാവ് -രണ്ട് കപ്പ്
- അരിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- കപ്പലണ്ടി- അരക്കപ്പ്
- പൊട്ടുകടല – അരക്കപ്പ്
- മുളകുപൊടി- 1 1/2 ടീസ്പൂൺ
- കായപ്പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- കറിവേപ്പില – 3 തണ്ട്
- വെളുത്തുള്ളി -2 അല്ലി
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
Learn How to Make Kerala Style Homemade Mixture Recipe :
ആദ്യം രണ്ട് കപ്പ് കടലമാവിലേക്ക് എടുത്ത് വെച്ചിരിക്കുന്ന അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. ഇതിൽ നിന്ന് ഒരു കപ്പ് മാറ്റി വെക്കാം. ബാക്കിയുള്ള മാവിൽ ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റാകുന്ന രീതിയിൽ കുഴച്ചെടുക്കുക. ഇനി ഈ മാവിലേക്ക് ഒരു ടീസ്പൂൺ എണ്ണ ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഇനി എണ്ണ മീഡിയം ചൂടായി വരുമ്പോൾ സേവനഴിയിൽ ഏറ്റവും ചെറിയ ഹോൾ ഉള്ള ചില്ലിട്ട് മാവ് കറക്കി വീഴ്ത്തുക ഒരു മിനിറ്റ് ലോ ഫ്ളൈമിലിട്ട് ഇത് ഫ്രൈ ആക്കി കോരി മാറ്റാം.
ഇനി മിച്ചറിലേക്കുള്ള കട്ടിയുള്ള ഭാഗം തയ്യാറാക്കാം. ഇനി എടുത്തു വെച്ചിരിക്കുന്ന മിക്സിൽ ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസ് പരുവത്തിൽ കലക്കി എടുക്കുക. ഇനി ഒരു ഹോളുള്ള സ്പൂണിൽ മാവ് ഒഴിച്ച് എണ്ണയിൽ ഇട്ട് ഫ്രൈ ആക്കി എടുക്കാം. ഇനി കുറച്ചു കറിവേപ്പില എണ്ണയില്ക്ക് ഇട്ടു വറുത്തു കോരാം. ശേഷം പൊട്ടുകടലയും കപ്പലണ്ടിയും കൂടെ എണ്ണയിൽ വറുത്തെടുക്കുക. ഇനി രണ്ടോ മൂന്നോ വെളുത്തുള്ളി കൂടി എണ്ണയിൽ ഇട്ടു വറുത്തെടുക്കാം. ഇനി വറുത്തെടുത്ത എല്ലാ മിക്‌സും കൂടി ഒരുമിച്ചിട്ട് മിക്‌സാക്കിയ ശേഷം ഒരു കാൽ ടീസ്പൂൺ കായപ്പൊടിയും കുറച്ചു മുളക് പൊടിയും ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കി എടുക്കാം. Video Credits : Sheeba’s Recipes
Read Also :
അതീവ രുചിയിൽ ഒരു വിഭവം, എളുപ്പത്തിൽ തേനൂറും രുചിയിൽ പഴം നുറുക്ക്
തലേന്നത്തെ ചോറ് ബാക്കിയുണ്ടോ? ഇനി ടേസ്റ്റി പലഹാരം ഉണ്ടാക്കാം