Kerala style Fish Fry Recipe

മീൻ പൊരിക്കാൻ മസാലയിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ!! ഇത് വരെ കിട്ടാത്ത കിടിലൻ രുചി

Crispy and Flavorful Fish Fry Recipe : A Mouthwatering Delight for Seafood Lovers

About Kerala style Fish Fry Recipe :

മത്സ്യവിഭവങ്ങൾക്ക് ഏറെ പ്രിയരാണ് മലയാളികൾ. മീനില്ലെകിൽ ഒരു ദിവസം ചോറ് ഇറങ്ങാത്തവര് ആണ് പലരും. മീൻ കൊണ്ട് കറി വെച്ചും പൊരിച്ചും റോസ്റ്റ് ചെയ്തു ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാകാറുണ്ട്. എന്നും തയ്യാറാകുന്ന രീതി ഒഴിച്ച് മീൻ പൊരിച്ചത് ഈ രീതിയിൽ ഒന്ന് വീട്ടിലുള്ളവർക്ക് തയ്യാറാക്കി കൊടുത്തു നോക്കൂ.

Ingredients :

  • മീൻ (അയല) – 5
  • വെളുത്തുള്ളി – 4 അല്ലി
  • ചുവന്നുള്ളി – 3 എണ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • കുരുമുളക് – 1/2 tbsp
  • പെരിംജീരകം – 1/2 tbsp
  • കറി വേപ്പില – ഒരു തണ്ട്
Kerala style Fish Fry Recipe
Kerala style Fish Fry Recipe

Learn How to Make Kerala style Fish Fry Recipe :

മീൻ പൊരിക്കാനായി ആദ്യം മസാല തയ്യാറാക്കേണ്ടതുണ്ട്.. അതിനായി മേല്പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. ശേഷം 1/2 tbsp മഞ്ഞൾ പൊടി, 4 tbsp കശ്‍മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ അല്പം വെള്ളത്തിൽ യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ അരച്ച് വെച്ച അരപ്പ് ചേർത്ത് നന്നായി യോജിപ്പിക്കണം.

ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിയ്ക്കുന്ന അയല മീനിൽ ഈ അരപ്പ് നന്നായി തേച്ചു പിടിപ്പിക്കുക. ഒരു 10 മിനിറ്റ് ഈ അരപ്പ് മീനിൽ പിടിക്കാൻ സമയം കൊടുക്കുക. എന്നിട്ട് പാൻ അടുപ്പത് വെച്ച് എണ്ണ ചൂടാക്കുക.. നന്നായി എണ്ണ ചൂടായാൽ മീൻ ഓരോന്നായി വറുത്തെടുക്കുക.. രുചികരമായ മീൻ പൊരിച്ചത് റെഡി. Video Credits : Athy’s CookBook

Read Also :

സ്പെഷ്യൽ രുചിയിൽ വളരെ എളുപ്പത്തിൽ ഒരു ചിക്കൻ കറി, അതും കുക്കറിൽ