About Kerala Style Fish Curry without Fish :
മീൻ ഇല്ലാതെ മീൻ കറിയുടെ അതേ രുചിയിൽ ഒരു ഒഴിച്ചുകറി ഉണ്ടാക്കിയാലോ..!! ചോറിനൊപ്പം വിളമ്പാൻ നമുക്ക് വീട്ടിൽ തന്നെ ഇത് ഉണ്ടാക്കിയെടുത്താലോ.
Ingredients :
- ചിരകിയ തേങ്ങ-2 കൈപ്പിടി
- മഞ്ഞൾപൊടി-½ tpn
- മുളകുപൊടി-
- കാശ്മീരി മുളകുപൊടി-1tpn
- മല്ലിപ്പൊടി-1½tpn
- വെള്ളം-¾ കപ്പ്
- വെളിച്ചെണ്ണ-
- കറിവേപ്പില –
- ഉലുവ-
- ചെറിയുള്ളി-
- തക്കാളി-1
- ഉപ്പ്-
- കുടംപുളി- 2 കഷണം
- പച്ചമുളക്-2
Learn How to Make Kerala Style Fish Curry without Fish :
അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് രണ്ട് കൈ പിടിയോളം തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,ഒന്നര ടീസ്പൂൺ എരിവുള്ള മുളകുപൊടി,ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ,മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ഇനി അടുപ്പത്ത് ഒരു മൺചട്ടി വെക്കുക. ചട്ടി നന്നായി ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വന്നാൽ അതിലേക്ക് രണ്ട് നുള്ള് ഉലുവ ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ച് കറിവേപ്പില ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് 8 ചെറിയ ഉള്ളി അരിഞ്ഞത് കൂടെ ചേർത്ത് നന്നായി വഴറ്റുക. ഇത് നല്ല ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റിയ ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർക്കുക. ഇത് നന്നായി സോഫ്റ്റായി വരുന്നതുവരെ വഴറ്റണം. ഇനി ഇതിലേക്ക് നേരത്തെ അരച്ചുവച്ച അരപ്പ് ചേർക്കുക. ശേഷം 240 ml വെള്ളം കൂടെ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
ഇനി ഇതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞത് , ഒന്നര ടീസ്പൂൺ ഉപ്പ്, രണ്ട് കഷണം കുടംപുളി വെള്ളത്തിൽ കുതിർത്തത് എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ഇത് ഒരു അടപ്പു വെച്ച് മൂടിവച്ച് വേവിക്കാം. കറിയുടെ മുകളിൽ എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ മൂടി തുറന്നു വച്ച് തിളപ്പിക്കുക. കറി നന്നായി കുറുകി വരുന്നതുവരെ വേവിക്കണം. ഇനി കറിയിലേക്ക് താളിച്ച് ഒഴിക്കാൻ ആയി ഒരു ചീനച്ചട്ടി ചൂടാക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ കുറച്ചു കറിവേപ്പില, രണ്ടുമൂന്ന് ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ചെറിയുള്ളി നല്ല ഗോൾഡൻ നിറമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക. ഇനി അര ടീസ്പൂൺ മുളകുപൊടി ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഇത് നമ്മുടെ കറിയിലേക്ക് ചേർത്ത് മൂടിവയ്ക്കാം. നല്ല അടിപൊളി ടേസ്റ്റിൽ, മീൻ ഇല്ലാതെ മീൻ കറി റെഡി. Video Credits : Athy’s CookBook
Read Also :
പൂരിക്കൊപ്പം കഴിക്കാൻ ഒരു അടാർ പൂരി മസാല റെസിപ്പി
ടേസ്റ്റി വെള്ളക്കടല മെഴുക്കുപുരട്ടി ഇതുപോലെ തയ്യാറാക്കിയാൽ ആരും കഴിച്ച് പോകും